X

സിനിമ മേഖലയില്‍ ക്രിമിനലുകള്‍ കൂടുന്നുവെന്ന് പിണറായി

സിനിമ രംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്

സിനിമ മേഖലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമയില്‍ കൂടുന്നുവെന്നാണ് പിണറായി വിമര്‍ശിച്ചത്.

സിനിമ രംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ക്രിമിനലുകളെ തുരത്താന്‍ സിനിമക്കാര്‍ക്കൊപ്പം സര്‍ക്കാരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കായി ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത വേണമെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

അതേസമയം പള്‍സര്‍ സുനിയെ പിടികൂടാനായത് കേരള പോലീസിന് അഭിമാന നേട്ടമാണെന്ന് എഡിജിപി ബി സന്ധ്യ അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് കോടതിയില്‍ ആവശ്യപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Post
Leave a Comment