X

ബീഹാര്‍ തോല്‍വിക്ക് മോദിയെ പഴിക്കാനാകില്ലെന്ന് രാജ് നാഥ് സിംഗ്

അഴിമുഖം പ്രതിനിധി

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പഴിചാരല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേല്‍ വയ്ക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. സംവരണ നയത്തില്‍ പുനര്‍വിചിന്തനം വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും ഫലത്തെ സ്വാധീനിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ മാനസികാവസ്ഥ മനസിലാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞ രാജ്‌നാഥ് സിംഗ് ബീഹാറില്‍ സാമൂഹിക സമവാക്യങ്ങള്‍ തങ്ങള്‍ക്ക് എതിരാണെന്നും പറഞ്ഞു.

നിതീഷ് കുമാറിന്റേ ജെഡിയുവും ലാലു പ്രസാദിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാസഖ്യം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്തിരുന്നു. 243 അംഗ നിയമസഭയില്‍ കേവലം 58 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് നേടാനായത്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന നേതൃത്വം കൊടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 18 മാസത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് നടന്നതെന്ന് ലാലുവും കൂട്ടരും അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ഭഗവതിന്റെ പ്രസ്താവന പിന്നാക്ക വിഭാഗത്തിന്റെ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

This post was last modified on December 27, 2016 3:23 pm