അഴിമുഖം പ്രതിനിധി
പ്രഥമ അന്താരാഷ്ട്ര യോഗാ ദിനാചരണം ആരംഭിച്ചു. 191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ നടന്ന യോഗാ പരിശീലനത്തോടെയാണ് യോഗാ ദിനാചരണം ആരംഭിച്ചത്. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കി. കനത്ത സുരക്ഷയാണ് യോഗ നടന്ന രാജ്പഥില്‍ ഒരുക്കിയിരുന്നത്. 44,000 പേരാണ് രാജ്പഥിലെ യോഗ പരിപാടിയില്‍ പങ്കെടുത്തത്. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണാണ് നേതൃത്വം നല്‍കുന്നത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നത്.
This post was last modified on December 27, 2016 3:09 pm
Leave a Comment