X

ദുഷ്യന്തും ലളിത് മോദിയും തമ്മിലെ ഇടപാട് വാണിജ്യപരമെന്ന് അരുണ്‍ ജെറ്റ്‌ലി

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗും മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയും തമ്മിലും നടന്ന 11 കോടി രൂപയുടെ ഇടപാട് വാണിജ്യപരമായ ഒന്നാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി. ജെറ്റ്‌ലിയുടെ ഒമ്പത് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ദുഷ്യന്തും മോദിയും തമ്മിലെ ഇടപാടിനെ ന്യായീകരിച്ച് സംസാരിച്ചത്. രണ്ടു വ്യക്തികള്‍ തമ്മിലെ ഇടപാടാണിത്. ഈ ഇടപാടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത്, അദ്ദേഹം പറഞ്ഞു. കഴഞ്ഞ ഏതാനും ദിവസങ്ങളായി നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശപ്പെരുമഴയില്‍ നിര്‍ത്തിയ വിവാദമായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുമായി ലളിത് മോദിക്കുള്ള ബന്ധം.

This post was last modified on December 27, 2016 3:09 pm