X

പോരാട്ടം സംഘടയുടെ സംസ്ഥാന കണ്‍വീനറെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പോരാട്ടം സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാലിനെ പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ഇന്ന് കോഴിക്കോട് പത്രസമ്മേളനത്തിനെത്തിയപ്പോഴാണ് ഷാന്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

വയനാട് സ്വദേശി ഷാന്‍ോയ്‌ക്കെതിരെ എട്ടുകേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷാന്റോയടക്കമുള്ള പോരാട്ടം പ്രവര്‍ത്തകര്‍ 2016 മേയ് ആറിനും തുടര്‍ന്നുളള ദിവസങ്ങളിലുമായി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചതായാണ് പൊലീസ് പറയുന്നത്. ഈ കേസില്‍ ആദിവാസിയായ ഗൗരി, പോരാട്ടം നേതാക്കളായ സി.എ അജിതന്‍, സാബു, ചാത്തു, പാഠാന്തരം വിദ്യാര്‍ഥി കൂട്ടായ്മ നേതാവ് ദിലീപ്, പോരാട്ടം അനുഭാവികളായ ജോയ് കാദര്‍, ബാലന്‍ എന്നിവരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൗരിക്കെതിരേയും യുഎപിഎ ചുമത്തിയിട്ടുണ്ട്. ഗൗരിക്കെതിരെ രണ്ടു പൊലീസ് സ്‌റ്റേഷനുകളിലായി രണ്ടു യുഎപിഎ കേസുകളാണ് ചുമത്തിയത്.

This post was last modified on December 27, 2016 2:18 pm