X

തനിക്കെതിരെ കള്ളക്കേസെടുക്കാന്‍ പോലീസ് ഗൂഢാലോചനയെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍

കൊടിയ അനീതിയാണ് സര്‍ക്കാര്‍ തങ്ങളോട് കാണിക്കുന്നതെന്ന് ശ്രീജിത്ത്

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത്. തനിക്കെതിരെ കള്ളക്കേസെടുക്കാന്‍ പോലീസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ശ്രീജിത്ത് ആരോപിച്ചു. കൊടിയ അനീതിയാണ് സര്‍ക്കാര്‍ തങ്ങളോട് കാണിക്കുന്നതെന്ന് ശ്രീജിത്ത് ആരോപിച്ചു.

ആശുപത്രിയില്‍ നിന്നും താന്‍ വീട്ടിലേക്കായിരിക്കില്ല പകരം ജയിലിലേക്കായിരിക്കും പോകുകയെന്ന് ഡിജിപി ഓഫീസിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ശ്രീജിത്ത് അറിയിച്ചു. തന്നെയും ജയിലില്‍ അടയ്ക്കാനാണ് പോലീസിന്റെ നീക്കം. ജിഷ്ണു കേസില്‍ പിടികിട്ടാുപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചിരിക്കുന്ന സി പി പ്രവീണ്‍ നാട്ടില്‍ തന്നെയുണ്ടെന്നും ശ്രീജിത്ത് ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശ്രീജിത്ത്.

This post was last modified on April 9, 2017 12:06 pm

Related Post
Leave a Comment