ബലാല്‍സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതായി ആരോപണം. കഴിഞ്ഞ ദിവസം അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടെടുത്ത റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ഇക്കാര്യമുള്ളത്. എംഎല്‍എ അടക്കം ഒമ്പത് പേര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്.
വാഹനാപകടം എംഎല്‍എ ജയിലില്‍നിന്ന് ആസൂത്രണം ചെയ്തതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
ജീവിച്ചിരിക്കണമെങ്കില്‍ തനിക്കെതിരായ മൊഴി തിരുത്തണമെന്ന് എംഎല്‍എ തന്നെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ എംഎല്‍എയുമായി സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചത്. അദ്ദേഹം എംഎല്‍എയാണ്, ബിജെപി നേതാവാണ്. നിങ്ങള്‍ ഒത്തുതീര്പ്പിന് തയ്യാറാകൂ, ഞങ്ങളുടെ ജോലി പോകുന്ന കേസാണെന്ന് പറഞ്ഞതയും അമ്മാവന്‍ ആരോപിച്ചു. ഈ ആരോപണം പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എംഎല്‍എയ്‌ക്കെതിരായ പരാതി പിന്‍വലിക്കാന്‍ ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വെച്ചുതന്നെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറയുന്നു.
സെന്‍ഗറിന്റെ ആളുകള്‍ കേസ് അവസാനിപ്പിക്കാന്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധുവും പറഞ്ഞു. അലഹബാദ് ഹൈക്കോടതി കേസില്‍പ്പെട്ട മറ്റൊരാളുടെ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഭീഷണി ശക്തമായതെന്നും അദ്ദേഹം പറഞ്ഞു. 2017 ല്‍ ജോലി ആവശ്യം മുന്‍നിര്‍ത്തി എംഎല്‍എയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതെന്നാണ് കേസ്.
അതിനിടെ വാഹനപാകടത്തില്‍ രണ്ട് പേര്‍ മരിച്ചതിന് ശേഷവും ഉന്നാവോ ഗ്രാമത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എംഎല്‍എയുടെ ഗുണ്ടകള്‍ ഗ്രാമത്തില്‍ എല്ലാ പ്രാദേശങ്ങളിലുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സെന്‍ഗറിനെതിരെ ആളുകളെന്ത് പറഞ്ഞാലും അത് അദ്ദേഹത്തിന്റെ ചെവിയില്ലെത്തിക്കാന്‍ ആളുകള്‍ ഉണ്ടെന്നതും ഇവരെ ഭീതിയിലാഴ്ത്തുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം എത്തുന്നതിന് മുന്നോടിയായി ഗ്രാമത്തില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതൊന്നും ബാധകമാകതെ ബിജെപി എംഎല്‍എയുടെ ഗുണ്ടകള്‍ സൈ്വര്യവിഹാരം നടത്തുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
This post was last modified on July 30, 2019 5:45 pm
Leave a Comment