വിന്‍ഡീസ് വമ്പന്‍ അടിക്കാരന്‍ ക്രിസ് ഗെയിലിന്റെ മറ്റൊരു സൂപ്പര്‍ ഇന്നിംഗ്‌സ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വന്‍ തുകകള്‍ക്ക് തന്നെ സ്വന്തമാക്കുന്നവര്‍ക്ക് അത് നേട്ടം തന്നെ ആയിരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗെയില്‍. 39 കാരനായ താരത്തിന്റെ ഗ്ലോബല്‍ ടി20 മത്സരത്തിലെ പ്രകടനം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
54 പന്തില്‍ നിന്നും 122 റണ്‍സ് അടിച്ചാണ് ക്രിസ് ഗെയ്ലില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. 12 പടുകൂറ്റന്‍ സിക്സും, ഏഴ് ഫോറുമാണ് ഗെയ്ലിന്റെ ബാറ്റില്‍ നിന്നും വന്നത്. 1000 ബൗണ്ടറിയും, 22 ട്വന്റി20 സെഞ്ചുറിയും നേടുന്ന ആദ്യ താരവുമായി ഗെയ്ല്‍ ഇവിടെ. ഗെയ്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വാന്‍കോര്‍ നൈറ്റ്സ് 276 റണ്‍സ് എടുത്തു. ട്വന്റി20 ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇത്.
ലോങ് ഓണിലേക്ക് കൂറ്റന്‍ സിക്സ് പായിച്ചാണ് ഗെയ്ല്‍ മൂന്നക്കം കടന്നത്. സ്റ്റേഡിയത്തിന് പുറത്തേക്ക് ഗെയ്ല്‍ പന്ത് പറത്തിയതോടെ യൂണിവേഴ്സല്‍ ബോസിന്റെ ആരാധകര്‍ക്ക് ആവേശമടക്കാനായില്ല. ഇതൊരു മനുഷ്യന്‍ തന്നെയാണോ എന്ന് ചോദിച്ച് ഷായ് ഹോപ്പ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ട്വിറ്ററിലെത്തി.
Leave a Comment