X

‘സ്വന്തം പാത്രത്തില്‍ ഐസ്‌ക്രീം’; പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കോര്‍ണര്‍ ഹൗസ്

ഇവരുടെ പുതിയ പദ്ധതിക്ക് വലിയ പിന്തുണയാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്.

‘ബ്രിംഗ് യുവര്‍ ഓണ്‍ ബൗള്‍’ നിങ്ങള്‍ക്ക് ആവശ്യമുള്ള പാത്രം നിങ്ങള്‍ തന്നെ കൊണ്ടുവരിക. പ്ലാസിറ്റിക് ഉപയോഗത്തിന്റെ അളവ് കുറയ്ക്കുന്നതിനായി ബാംഗ്‌ളൂരിലെ ഐസ്‌ക്രീം പാര്‍ലര്‍ ശൃംഖലയായ ‘കോര്‍ണര്‍ ഹൗസ്’ തുടങ്ങിയ പുതിയ പദ്ധതിയാണിത്. പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി ഐസ്‌ക്രീം വാങ്ങാന്‍ വരുന്നവരോട് സ്വന്തമായൊരു പാത്രം കൊണ്ടുവരാന്‍ ഇവര്‍ അപേക്ഷിക്കും.

പ്ലാസ്റ്റിക് മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കടയുടെ ഉടമയായ നാരായണ റാവു പറഞ്ഞു. പല റെസ്റ്ററന്റുകളിലും ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. അവ അധികവും പ്രാസ്റ്റിക് കൊണ്ട് നിര്‍മിച്ചവയായിരിക്കും. അല്ലെങ്കില്‍ അവയില്‍ പലതിലും പ്ലാസ്റ്റിക് അടങ്ങിയിരിക്കും. ഇവയെല്ലാം തന്നെ ഉപയോഗത്തിനു ശേഷം പുറന്തള്ളുന്നു. ഇത് വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഇതിനെതിരെ ഒരു ക്യാമ്പെയിന്‍ ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

ഇവരുടെ പുതിയ പദ്ധതിക്ക് വലിയ പിന്തുണയാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. പലരും സ്വന്തം പാത്രം കൊണ്ടു വന്നാണ് ഇപ്പോള്‍ ഐസ്‌ക്രീം വാങ്ങുന്നത്. കൊണ്ടുവരുന്ന കാര്യത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് മാത്രമാണ് അവിടെ നിന്നും പാത്രത്തില്‍ ഐസ്‌ക്രീം കൊടുക്കുന്നത്. ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്വന്തം പാത്രത്തില്‍ ഐസ്‌ക്രീം വാങ്ങുന്നവരില്‍ നിന്നും ഈടാക്കുന്ന പണത്തില്‍ നിന്നും 10 രൂപ വീതം ചാരിറ്റിക്കായി ഉപയോഗിക്കും എന്ന് കോര്‍ണര്‍ ഹൗസ് പ്രഖ്യാപിച്ചു.

Read More: 3500 പുസ്തകങ്ങളും 120 അംഗങ്ങളുമുള്ള ഏഴാം ക്ലാസുകാരിയുടെ ലൈബ്രറി; മെമ്പര്‍ഷിപ്പ് സൌജന്യം

This post was last modified on July 6, 2019 8:26 pm