X

കിള്ളിയാറ്റില്‍ മാലിന്യമെറിഞ്ഞയാള്‍ക്ക് 25000 രൂപ പിഴ ചുമത്തി

മാലിന്യം തള്ളുന്ന വിവരമറിഞ്ഞ് കോര്‍പ്പറേഷന്‍ ജീവനക്കാരെത്തുമ്പോഴേക്കും മാലിന്യം തള്ളിയവര്‍ കടന്നുകളഞ്ഞിരുന്നു

തിരുവനന്തപുരത്ത് കിള്ളിയാറ്റില്‍ വാഹനത്തിലെത്തി മാലിന്യം വലിച്ചെറിഞ്ഞയാളെ പിടികൂടി പിഴ ചുമത്തി. കിള്ളിപ്പാലം ബോയ്‌സ് സ്‌കൂളിന് സമീപത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ആറ്റിലേക്ക് തള്ളിയത്.

ആറ്റിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പൂജപ്പുര മുടവന്‍മുഗള്‍ ആറ്റിന്‍കര വീട്ടില്‍ രവിക്കാണ് 25000 രൂപ പിഴ ചുമത്തിയത്. മാലിന്യം തള്ളുന്ന വിവരമറിഞ്ഞ് കോര്‍പ്പറേഷന്‍ ജീവനക്കാരെത്തുമ്പോഴേക്കും മാലിന്യം തള്ളിയവര്‍ കടന്നുകളഞ്ഞിരുന്നു. വാഹന നമ്പര്‍ അടിസ്ഥാനമാക്കിയാണ് പിന്നീട് ഇവരെ കണ്ടെത്തിയത്.

സെട്രല്‍ സ്‌റ്റേഡിയത്തിന് സമീപം ട്രിഡ ബില്‍ഡിങ്ങിലെ ജി.എസ്.എസ്.സി.എസ് മെഡിക്കല്‍സിനും മാലിന്യം പുഴയില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ പിഴ ചുമത്തിയിട്ടുണ്ട്.

വിവാദ മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് ഇനി മൂന്ന് വര്‍ഷം തടവുശിക്ഷ

This post was last modified on August 1, 2019 9:29 am