X

ഇക്വഡോറില്‍ ഭൂചലനം ; 77മരണം

അഴിമുഖം പ്രതിനിധി

ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 41 മരണം. പോർട്ടോവിജോ,മാൻത, ഗയാസ് എന്നിവിടങ്ങളിലാണ് മരണസംഘ്യ കൂടുതല്‍. തലസ്ഥാനമായ കീറ്റോയിലും ചലനത്തിൻെറ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് രാജ്യത്തെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ സേനയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.തീരദേശ പട്ടണമായ മ്യൂസ്നെയാണ് ഭൂകമ്പത്തിൻെറ പ്രഭവകേന്ദ്രം. 

ഇക്വഡോർ തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിങ് സെൻറർ അറിയിച്ചു. അയൽരാജ്യമായ പെറുവും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിന് ഏറെ സാധ്യതയുള്ള രാജ്യമായാണ് ഇക്വഡോർ അറിയപ്പെടുന്നത്.

 

This post was last modified on December 27, 2016 3:57 pm

Related Post
Leave a Comment