X

ശ്രീജേഷ് ദേശീയ ഹോക്കി ടീം നായകന്‍

അഴിമുഖം പ്രതിനിധി

പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയിലെ ചരിത്രനായകനാകുന്നു. ഒരു മലയാളി ആദ്യമായി ദേശീയ ഹോക്കി ടീമിനെ നയിക്കുക എന്ന നേട്ടമാണ് ശ്രീജേഷിനെ തേടിയെത്തിയിരിക്കുന്നത്. ഒളിമ്പിക്‌സിനു മുന്നോടിയായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് നിലവില്‍ ഉപനായകനും ടീമിന്റെ ഗോള്‍കീപ്പറുമായ ശ്രീ നയകനായി കളത്തിലെത്തുക. നിലവിലെ ക്യാപ്റ്റനായ സര്‍ദാര്‍ സിംഗിന് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ശ്രീജേഷിനെ താത്കാലിക ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയിയ ശ്രീജേഷ് കഴിഞ്ഞ പത്തുവര്‍ഷമായി ദേശീയ ടീമിലെ സ്ഥിരംഗമാണ്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണനേടിയപ്പോള്‍ ശ്രീജേഷായിരുന്നു ഇന്ത്യയുടെ ഗോള്‍വല കാത്തത്. 2014 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയപ്പോള്‍ ടീമിന്റെ വൈസ്‌ക്യാപ്റ്റനും ശ്രീയായിരുന്നു.

This post was last modified on December 27, 2016 4:08 pm