X

പൊതുമാപ്പ്; രേഖകൾ ശരിയാക്കിയവർക്ക് യുഎഇയിൽ തന്നെ ജോലി തേടാൻ താല്‍ക്കാലിക വിസ

സാധാരണ തൊഴില്‍ വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും താല്‍ക്കാലിക വിസയില്‍ ലഭ്യമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്ത് തന്നെ  തുടരാൻ ആഗ്രഹിക്കുന്നവർക്ക് ജോലി നേടാൻ ആറുമാസത്തെ താൽക്കാലിക വിസ ഉപയോഗിക്കിക്കാം. യുഎയില്‍ നേരത്തെ ജോലി ചെയ്തിരുന്നവര്‍ രാജി വെയ്ക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്ത് ജോലിയില്ലാതെ അനധികൃതമായി രാജ്യത്ത് തുടര്‍ന്നുവരികയും പൊതുമാപ്പ്  ഉപയോഗപ്പെടുത്തിയവർക്കുമാണ് അവസരം. ഇത്തരക്കാർക്ക് തൊഴില്‍ അന്വേഷകര്‍ക്ക് നല്‍കുന്ന ആറ് മാസത്തെ താല്‍ക്കാലിക ലഭിക്കുമെന്നും നിയമ വിദഗ്ദര്‍ പറയുന്നു.

എന്നാല്‍ ജോലി അന്വേഷിച്ച് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് ഈ വിസ ലഭിക്കില്ല. അവര്‍ 14 ദിവസത്തെയോ അല്ലെങ്കില്‍ 90 ദിവസത്തെയോ കാലാവധിയുള്ള സന്ദര്‍ശക വിസ എടുക്കണം.

അതേസമയം, പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ രാജ്യത്തിന് പുറത്തുപോയാല്‍ വിസ റദ്ദാവും. സാധാരണ തൊഴില്‍ വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും താല്‍ക്കാലിക വിസയില്‍ ലഭ്യമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പൊതുമാപ്പിലൂടെ രേഖകള്‍ കൃത്യമാക്കിയാല്‍ മറ്റ് നിയമനടപടികളൊന്നുമില്ലാതെ അവര്‍ക്ക് രാജ്യം വിടാനാവും. പുതിയ ജോലി അന്വേഷിക്കാനായി രാജ്യത്ത് തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആറ് മാസത്തിനകം പുതിയ ജോലി കണ്ടെത്തി തൊഴില്‍ വിസയിലേക്ക് മാറണം. എന്നാൽ‌ നിശ്ചിത കാലാവധിക്കുള്ളിൽ ജോലി ലഭിച്ചില്ലെങ്കില്‍ താല്‍ക്കാലിക വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ല.  ഈ സാഹചര്യത്തിൽ ഇവർക്ക് രാജ്യത്ത് നിന്ന് മടങ്ങണം. പിന്നീട് ആവശ്യമെങ്കില്‍ പുതിയ സന്ദര്‍ശക വിസയില്‍ മാത്രമേ മടങ്ങിയെത്താം

This post was last modified on November 19, 2018 7:10 pm