X

ജീവന്‍ പണയം വെച്ച് അപകടത്തില്‍ പെട്ടയാളെ രക്ഷിച്ചു, ദുബായില്‍ താരങ്ങളായി മലയാളി ദമ്പതി

അബുദാബി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ബുധനാഴ്ച മലയാളി ദമ്പതിയെ ആദരിച്ചത്. ഇവരെ അഭിനന്ദിച്ച പൊലീസ്, ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച നടപടിയെയും പ്രശംസിച്ചു.

വീക്കെന്‍ഡ് ആഘോഷിക്കാനാണ് മലയാളിയായ സുഫിയാന്‍ ഷാനവാസും ഭാര്യ ആലിയയും അല്‍ എയിനിലേക്ക് പോയത്. എന്നാല്‍ ആ യാത്രയില്‍ ഒരു വലിയ ദൗത്യം അവരെ കാത്തിരിക്കുന്നു എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല. അബുദാബി അല്‍ എയിന്‍ റോഡില്‍ അപകടത്തില്‍ പെട്ട് കിടന്ന അറബ് സ്വദേശിയെ സ്വന്തം ജീവന്‍ പണയം വെച്ചാണ് ഷാനവാസ് രക്ഷിച്ചത്.

അമിത വേഗതയിലെത്തിയ വാഹനങ്ങള്‍ക്കിടയില്‍ നിന്ന് സാഹസികമായാണ് ഷാനവാസ് അറബ് യുവാവിനെ രക്ഷിച്ചത്. ഇതിനിടെ ഷാനവാസിന്റെ ഭാര്യ ആലിയ അബുദാബി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി നിന്ത്രണം ഏറ്റെടുത്തു. അപകടകരമായ രീതിയില്‍ ആണെങ്കിലും അങ്ങനെ ഒരു കാര്യം ചെയ്തതിനാല്‍ വാഹനങ്ങള്‍ തമ്മിലുള്ള വലിയ കൂട്ടിയിടി ഒഴിവായത് ദമ്പതികളുടെ സമചിത്തതയോടെയുള്ള ഇടപെടല്‍ മൂലമാണ്.

അബുദാബി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ബുധനാഴ്ച മലയാളി ദമ്പതിയെ ആദരിച്ചത്. ഇവരെ അഭിനന്ദിച്ച പൊലീസ്, ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച നടപടിയെയും പ്രശംസിച്ചു. സംഭവം അബുദാബി പൊലീസ് ട്വീറ്റ് ചെയ്തതോടെ സ്വദേശത്തു നിന്നും അഭിനന്ദനപ്രവാഹവുമുണ്ടായി.

This post was last modified on May 13, 2018 9:16 am