X

തോമസ് ഐസകിന്റെ ബജറ്റില്‍ പ്രവാസികള്‍ക്ക് എന്തു കിട്ടും?

വിദേശ രാജ്യങ്ങളിലെ തൊഴില്‍ നഷ്ടമായി വരുന്നവര്‍ക്ക് സാന്ത്വനം പദ്ധതിക്കായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്

നിരവധി പ്രവാസി ക്ഷേമ പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്ത് വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. അതിനുള്ള ചെലവ് ഇനിമുതല്‍ നോര്‍ക്ക വഹിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നത്.

*വിദേശ രാജ്യങ്ങളിലെ തൊഴില്‍ നഷ്ടമായി വരുന്നവര്‍ക്ക് സാന്ത്വനം പദ്ധതിക്കായി 25 കോടി രൂപ
*പ്രവാസി സംരഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി രൂപ വകയിരുത്തി.
*പ്രവാസി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി രൂപീകരിക്കും.
*കേരള ബാങ്കില്‍ പ്രവാസി നിക്ഷേപ സൌകാര്യങ്ങള്‍ ലഭ്യമാക്കും.
*ലോക കേരളസഭയ്ക്ക് അ‍ഞ്ചുകോടി രൂപ

This post was last modified on January 31, 2019 11:08 am