X

ഈ ബോണ്ട് ഇറക്കുന്നത് എന്താ എങ്ങനെയാ എന്നൊക്കെ തനിക്ക് അറിയാമോ? ചെന്നിത്തലയോട് തോമസ് ഐസക്

വിവരക്കേടിന്റെ അവതാരമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവെന്നും ധനമന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവരക്കേടിന്റെ അവതാരമായി മാറിയിരിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ചും മസാല ബോണ്ടിനെക്കുറിച്ചുമുള്ള രമേശ് ചെന്നിത്തലയുടെ ഇനിയുള്ള ചോദ്യങ്ങള്‍ താന്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടാകാം എന്ന് പറഞ്ഞായിരുന്നു ഐസകിന്റെ പരിഹാസം. ബോണ്ട് ഇറക്കുന്നതിന് ഇടനിലക്കാരുണ്ടോയെന്നാണ് ചെന്നിത്തലയുടെ ചോദ്യം. ഈ ബോണ്ട് ഇറക്കുന്നത് എന്താ എങ്ങനെയാ എന്നൊക്കെ തനിക്ക് അറിയാമോ? ബോണ്ട് പോട്ടെ, നിങ്ങള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്‌റ്റോക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യണമെങ്കില്‍ നിങ്ങള്‍ ബ്രോക്കര്‍മാര്‍ വഴിയല്ലാതെ രമേശ് ചെന്നിത്തല വഴി മത്തിക്കച്ചവടത്തിന് പോകുന്ന പോലെ പോയിട്ട് വില്‍ക്കാനും മേടിക്കാനും നില്‍ക്കുമോയെന്നും ഐസക് കൊല്ലം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചോദിച്ചു. പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ:

കുറച്ചുദിവസമായി നമ്മുടെ പ്രതിപക്ഷ നേതാവിന് ഒര അസുഖമുണ്ട്. പ്രതിപക്ഷ നേതാവ് കുറച്ചുദിവസമായി കിഫ്ബിയെക്കുറിച്ച് ഞങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ഇനി ഞങ്ങളുടെ കുറച്ച് ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞിട്ടാകാം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യംകൊള്ളപ്പലിശയ്ക്കാണ് കിഫ്ബിയില്‍ നിന്നും വായ്പയെടുത്തിട്ടുള്ളതെന്നാണ്. 9.723 ശതമാനം. പക്ഷെ യുഡിഎഫ് ഭരണകാലത്ത് കൊച്ചി മെട്രോയ്ക്ക് 1330 കോടി രൂപ 1.35 ശതമാനം പലിശയ്ക്ക് വായ്പയെടുത്തുവെന്നാണ്. ഇത്രയും കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടുമ്പോള്‍ എന്തിനാണ് കൂടിയ പലിശയ്ക്ക് വായ്പയെടുത്തെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം എഎഫ്ഡി എന്ന ഫ്രഞ്ച് കമ്പനിയില്‍ നിന്നും 3505 കോടി രൂപ വായ്പയെടുത്തതെന്നാണ്. അതേസമയം കിഫ്ബിയെടുത്തിട്ടുള്ളത് 9.123 കോടി രൂപ. ഇങ്ങനെ കൊള്ളപ്പലിശയ്ക്ക് എടുത്തതിന്റെ കമ്മിഷന്‍ ആര് മേടിച്ചു എന്നാണ് ചോദ്യം. രമേശ് ചെന്നിത്തല മന്ത്രിയായിരിക്കുമ്പോഴും അതേ യുഡിഎഫ് സര്‍ക്കാര്‍ എഎഫ്ഡിയില്‍ നിന്ന് 1.35 ശതമാനത്തിന് വായ്പയെടുത്തവര്‍ കാനറ ബാങ്കില്‍ നിന്നും 1170 കോടി രൂപ 10.56 ശതമാനത്തിന് വായ്പയെടുത്തു. 1.35 ശതമാനത്തിന് വായ്പയെടുത്തുവെന്ന് വീമ്പിളക്കുന്നവര്‍ അതേ കൊച്ചി മെട്രോ കമ്പനിക്ക് വേണ്ടിയിട്ട് 10.56 ശതമാനം പലിശയ്ക്ക് വായ്പയെടുത്തു. എന്താണ് ഇതിന്റെ ന്യായം മിസ്റ്റര്‍ ചെന്നിത്തല? ആര്‍ക്കാണ് ഇതിന്റെ കമ്മിഷന്‍ കിട്ടിയതെന്ന് നിങ്ങള്‍ ആദ്യം പറ. എന്നിട്ട് ഇതിന്റെ ബാക്കികാര്യം ചര്‍ച്ച ചെയ്യാം. നിങ്ങളുടെ ഭരണകാലം തന്നെ. കിഫ്ബ്‌ക്കെതിരായി നിങ്ങള്‍ വച്ച വാദം നിങ്ങള്‍ക്കും ബാധകമാണല്ലോ? അതുകൊണ്ട് 1.35 ശതമാനത്തിന് വായ്പയെടുത്ത നിങ്ങള്‍ എന്തിന് 10.65 ശതമാനത്തിന് കാനറ ബാങ്കില്‍ നിന്നും വായ്പയെടുത്തു എന്ന് പറയണം.

യുഡിഎഫിന്റെ ഭരണകാലത്ത് തന്നെ എറണാകുളം ഡിസ്ട്രിക്റ്റ് കോര്‍പ്പറേറ്റിവ് ബാങ്കില്‍ നിന്നും വായ്പയെടുത്തു. ആ വായ്പ ഏതാണ്ട് 9.6 ശതമാനത്തിലാണ്. കാനറ ബാങ്കിനേക്കാള്‍ ഏതാണ്ട് ഒരു ശതമാനം കുറവ്. കാനറ ബാങ്ക് കേരള സര്‍ക്കാരിന് വായ്പ തന്നത് അവരുടെ ബേസിക് റേറ്റിനേക്കാള്‍ 0.6 ശതമാനം ഉയര്‍ന്നതായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ്. എറണാകുളം ഡിസ്ട്രിക്റ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് പറഞ്ഞതെന്താണെന്ന് അറിയാമോ? എസ്ബിഐയുടെ ബേസിക് റേറ്റിനേക്കാള്‍ 0.05 ശതമാനം താഴ്ത്തി ഞങ്ങള്‍ വായ്പ തരുമെന്നാണ്. എന്തിനാ എന്റെ രമേശാ അതൊക്കെ സഹകരണ ബാങ്കില്‍ നിന്നും എടുത്താല്‍ പോരായിരുന്നോ? അപ്പോഴും നിങ്ങള്‍ക്ക് 1.35ന്റെ പലിശയ്ക്ക് എഎഫ്ടിയില്‍ നിന്നും കിട്ടുമായിരുന്നല്ലോ? ആരാ കമ്മിഷന്‍ അടിച്ചത്? അത് പറഞ്ഞിട്ട് ബാക്കി ചോദ്യങ്ങള്‍ ഇനി ചോദ്യച്ചാല്‍ മതി. വിവരക്കേടിന്റെ അവതാരമായിട്ട് മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു സ്ഥാനത്തിന്റെ മഹിമയെങ്കിലും ചിന്തിക്കണ്ടേ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ്?

ബോണ്ട് ഇറക്കുന്നതിന് ഇടനിലക്കാരുണ്ടോയെന്നാണ് ചോദ്യം. ഈ ബോണ്ട് ഇറക്കുന്നത് എന്താ എങ്ങനെയാ എന്നൊക്കെ തനിക്ക് അറിയാമോ? ബോണ്ട് പോട്ടെ, നിങ്ങള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്‌റ്റോക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യണമെങ്കില്‍ നിങ്ങള്‍ ബ്രോക്കര്‍മാര്‍ വഴിയല്ലാതെ രമേശ് ചെന്നിത്തല വഴി മത്തിക്കച്ചവടത്തിന് പോകുന്ന പോലെ പോയിട്ട് വില്‍ക്കാനും മേടിക്കാനും നില്‍ക്കുമോ? ഒരു കമ്പനി പുതിയ ഷെയര്‍ ഇഷ്യൂ ചെയ്യുന്നു. പ്രൈമറി ഷെയര്‍. ആ ഷെയര്‍ ഇഷ്യൂ ചെയ്യണമെങ്കില്‍ സെബിയുടെ നിയമപ്രകാരം ഏതെങ്കിലുമൊരു ബാങ്ക് ലീഡ് അറേഞ്ചറായി ഉണ്ടാകണം. അല്ലാതെ ആര്‍ക്കെങ്കിലും പോയിട്ട് ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാനും വില്‍ക്കാനും പറ്റൂല്ലെന്ന്.

ബോണ്ട് ഇറക്കണമെങ്കില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിംഗില്‍ അംഗീകൃത അറേഞ്ചര്‍മാര്‍ വേണം. ആരാണ് കിഫ്ബി ബോണ്ടിന്റെ അറേഞ്ചര്‍മാര്‍? ആക്‌സിസ് ബാങ്കും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കും. ഇവരെ എങ്ങനെയാണ് തെരഞ്ഞെടുത്തത്? സുതാര്യമായ ആറ് എഫ്ബി പ്രൊപ്പോസലുകള്‍ വെബ്‌സൈറ്റിലിട്ട് ക്ഷണിച്ചുകൊണ്ട്. ഇതുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഇന്റര്‍നാഷണല്‍ ബാക്ക്‌ബോണ്‍ ബ്ലൂബര്‍ഗിന്റെയാണ്. ബോണ്ട് ഇറക്കി പരിചയമുള്ള ഏറ്റവും ടോപ്പ് ടെന്‍ സ്ഥാപനങ്ങളുടെ പ്രൊപ്പോസലുകള്‍ അവര്‍ക്ക് നേരിട്ട് അയച്ചുകൊടുത്തു ആര്‍എഫ്ബിയില്‍ പങ്കെടുക്കണമെന്ന്. അതിന്റെ അടിസ്ഥാനത്തില്‍ ബിഡ് ചെയ്ത് നെഗോഷിയേറ്റ് ചെയ്ത് അതില്‍ രണ്ടുപേരെ വച്ചതിനെ നിയമപ്രകാരം ചെയ്യേണ്ടകാര്യം ചെയ്തതിനെ മിഡില്‍മെന്റ് എന്ന് വിശേഷിപ്പിക്കണമെങ്കില്‍ അതാണ് പറഞ്ഞത് ഈ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് നാണക്കേടായി മാറിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും പ്രാഥമിക വിവരം വേണ്ടേന്ന്? ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിംഗിനെ ഓപ്പറേറ്റ് ചെയ്യണതിന്. തമാശയെന്താണെന്ന് വച്ചാല് കേരളത്തെ പരിഹാസ കഥാപാത്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ഇവരെപ്പോലുള്ളവര്‍. കാനഡയിലെ പത്രങ്ങളിലും വന്നിട്ടുണ്ട് നമ്മള്‍ കമ്മിഷന്‍ മേടിച്ചെന്ന് അവരുടെ ബോണ്ട് മേടിച്ചതിന്. അവര് മൂന്ന് നാല് പ്രാവശ്യം രമേശ് ചെന്നിത്തലയെ വിളിച്ചെന്ന്. ഫോണെടുത്തില്ല. അതും പത്രത്തിലുണ്ട്.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സിംഗപ്പൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്താലേ വില്‍ക്കാന്‍ സാധിക്കൂ. ഈ ലിസ്റ്റ് ചെയ്ത് വില്‍ക്കുന്നതിന് യൂറോ മാര്‍ക്കറ്റില്‍ അവരുടേതായ യൂറോ ക്ലിയറിംഗ് എക്‌സ്‌ചേഞ്ച് ഉണ്ട്. അവരാണ് ടെണ്ടര്‍ വിളിക്കുന്നതും വില്‍ക്കുന്നതും. അല്ലാതെ നിങ്ങളും ഞാനും പോയി വില്‍ക്കാന്‍ പറ്റില്ല. അത് പൊതുവിതരണം. സ്വകാര്യ വിതരണമാണെങ്കില്‍ നിങ്ങള്‍ പ്ലേസ്‌മെന്റ് നടത്തും. നെഗോഷ്യേറ്റ് ചെയ്ത് നിങ്ങള്‍ ഇത്രയും മേടിക്ക്, ഇയാള്‍ ഇത്രയും മേടിക്ക് എന്ന് പറഞ്ഞ്. സ്വകാര്യ വിതരണത്തില്‍ ആരാണ് മേടിച്ചതെന്ന് പോലും വെളിപ്പെടുത്തുന്നത് ക്ലിയറിംഗ് ഹൗസിന്റെ വിവേചന അധികാരമാണ്. അത് നമ്മളോട് പറയണമെന്നില്ല. നമ്മള്‍ എന്തിനാണ് അറേഞ്ചര്‍മാരെ വയ്ക്കുന്നത്? സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, ഫിക്ഷന്‍ എന്നീ കമ്പനികള്‍ റേറ്റ് ചെയ്യുമ്പോള്‍ നമ്മുടെ ഉപദേശകര്‍ ഇവരാണ്. ആ റേറ്റിംഗ് തീരുമാനിക്കാനുള്ള പ്രൊഫഷണല്‍സ് അല്ല നമ്മള്‍. അവരാണ് അതിന് നമ്മളെ ഉപദേശിക്കുന്നത്.

രണ്ടാമത്, ഈ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗില്‍ റോഡ്‌ഷോ എന്ന് പറയും. വേറൊന്നുമില്ല കഴിവുള്ള നിക്ഷേപകരുടെ യോഗം വിളിച്ചുചേര്‍ത്ത് നമുക്ക് അവരോട് കാര്യങ്ങള്‍ പറയാനുള്ള സന്ദര്‍ഭമൊരുക്കാന്‍ വേണ്ടി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പറയും. മൂന്ന്, ഈ ബോണ്ട് ഇറക്കുന്നതില്‍ ഒരുപാട് ഏജന്‍സികള്‍ ബന്ധപ്പെടുന്നുണ്ട്. ട്രസ്റ്റി, എല്‍സ്ട്ര.. ഈ ലിസ്റ്റ് ഇങ്ങനെ ലണ്ടന്‍ സ്റ്റോക് മാര്‍ക്കറ്റിലെത്തും. അവരാണ് ടെക്‌നിക്കല്‍ പണി ചെയ്യുന്നത്. ഇനി നിങ്ങളിലേക്കെത്തുമ്പോള്‍ ഈ പണികളെല്ലാം ചെയ്ത അവര്‍ അണ്ടര്‍ റൈറ്റാകും. അതാണ് ഏറ്റവും വലുത്. ബിഡ് ചെയ്ത ഒരാള്‍ വന്നാല്‍ ആ പണം ഇവര്‍ വയ്ക്കണം. അവസാനമായി ഈ പണം ഇന്ത്യയിലേക്കെത്തുന്നത് ഈ ബാങ്കുകള്‍ വഴിയാണ്. ഇതാണ് ഇവിടെ ധര്‍മ്മം. സുതാര്യമായ രീതിയില്‍ ആര്‍എഫ്പി വിളിച്ച് ബിഡ് ചെയ്ത് അത് സൈറ്റിലിട്ട് നേരിട്ട് ഇന്ത്യയില്‍ ഇടപാട് നടത്തുന്നവര്‍ക്ക് കത്ത് അയക്കുന്നവരെ ഇടനിലക്കാരെന്ന് വിളിക്കുന്നതിനെ എന്താണ് പറയേണ്ടത്. അതിന് നിയമപ്രകാരം കൊടുക്കേണ്ട കമ്മിഷന്‍ എല്ലാം കൊടുക്കും. ഇവരൊക്കെ കുറച്ചുനാള്‍ മുമ്പ് മന്ത്രിമാരായിരുന്നില്ലേ? ഈ പറഞ്ഞതെല്ലാം ക്ലാസെടുത്ത് വിശദീകരിച്ച് കൊടുക്കാം പക്ഷെ ആ മന്ദിപ്പിന് മനസിലാകണ്ടെ- അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

This post was last modified on April 13, 2019 6:26 am