X

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയയിലെ യൂസേഴ്‌സിനെ പിടികൂടാന്‍ സൗദി

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്റര്‍ യൂസേഴ്‌സിനെ ക്രിമനല്‍ കുറ്റം ചാര്‍ത്തി ശിക്ഷ നല്‍കുമെന്ന്

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയിലെ യൂസേഴ്‌സിന് സൗദി അറേബ്യ സമന്‍സ് അയച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്റര്‍ യൂസേഴ്‌സിനെ ക്രിമനല്‍ കുറ്റം ചാര്‍ത്തി ശിക്ഷ നല്‍കുമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമന്‍സ് അയ്ച്ചിരിക്കുന്ന ട്വിറ്റര്‍ യൂസേഴ്‌സ്, സമാധാനപരമായ അന്തരീക്ഷത്തിലുള്ള സമൂഹത്തെ തീവ്രവാദത്തിലേക്ക് നയിക്കുന്ന ക്യാമ്പയനുകളും തെറ്റിദ്ധാരണകളായ വാര്‍ത്തകളും നല്‍കി അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സൗദി ഭരണകൂടം കണ്ടെത്തിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്നാണ് ഇവരോട് ഹാജരവണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, പ്രസംഗങ്ങള്‍, സംഭാഷണങ്ങള്‍, പുസ്തകങ്ങള്‍ ഇതിനെല്ലാം ബാധകമായിരിക്കും പുതിയ നടപടി. തീവ്രവാദത്തിനെതിരെയുള്ള സൗദിയുടെ പോരാട്ടത്തിനുള്ള നടപടികളുടെ ഭാഗമാണിത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് തീവ്രവാദം എന്ന് കണ്ടാണ് കൂടുതല്‍ ജാഗ്രതയിലേക്ക് സൗദി കടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉള്‍പ്പടെയുള്ള തീവ്രവാദ ആക്രമണങ്ങളുടെ എണ്ണം വര്‍ധിവരുന്നു എന്നതും സൗദിയെ നിയമങ്ങള്‍ കര്‍ക്കശമാക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

This post was last modified on August 15, 2017 12:14 pm