X

മോദിയുടെ ബംഗ്ലാദേശ് പര്യടനം ആരംഭിച്ചു

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ബംഗ്ലാദേശ് പര്യടനം ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുവാന്‍ സന്ദര്‍ശനം കൊണ്ട് സാധിക്കുമെന്ന് മോദി സന്ദര്‍ശനത്തിന് മുന്നോടിയായി ട്വീറ്റ് ചെയ്തു. ഇന്ത്യയും ബംഗ്ലാദേശും കരയില്‍ പങ്കിടുന്ന അതിര്‍ത്തി നിര്‍ണയ കരാറില്‍ ഒപ്പിടുമെന്നതാണ് മോദിയുടെ സന്ദര്‍ശനത്തിലെ പ്രാധാന അജണ്ടകളിലൊന്ന്. ഇതോടെ ഇരുരാജ്യങ്ങള്‍ക്കിടയില്‍ 41 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമാകും.

ഇരുരാഷ്ട്രങ്ങളും 161 സ്ഥലങ്ങള്‍ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് 1974-ല്‍ ഒപ്പുവച്ച ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ അംഗീകരിച്ചു കൊണ്ട് കഴിഞ്ഞ മാസം ഇന്ത്യയുടെ പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. ഇന്ദിരാഗാന്ധിയും മുജീബുര്‍ റഹ്മാനും ചേര്‍ന്ന് ഒപ്പിട്ട ഈ ഉടമ്പടിയെ അനുസ്മരിക്കുന്ന ഹോര്‍ഡിങ്ങുകള്‍ മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മോദിക്കൊപ്പം ബംഗ്ലാദേശ് പര്യടന സംഘത്തിലുണ്ട്. മമതയും ബംഗ്ലാദേശ് ഷെയ്ഖ് ഹസീനയും ചേര്‍ന്ന് കൊല്‍ക്കത്ത-ധാക്കാ-അഗര്‍ത്തല, ധാക്കാ-ഷില്ലോങ്-ഗുവഹാത്തി ബസ് സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യും.

This post was last modified on December 27, 2016 3:09 pm