X

നയതന്ത്ര വിദഗ്ദന്‍ പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു.

അഴിമുഖം പ്രതിനിധി

നയതന്ത്ര വിദഗ്ദന്‍ പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രിയില്‍ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഖില ലോകസഭാ കൗണ്‍സിലിന്റെ രാജ്യാന്തര സെക്രട്ടറിയായിരുന്നു.

അറിയപ്പെടുന്ന ഇടത് ചിന്തകനും എഴുത്തുകാരനുമായിരുന്ന അദ്ദേഹം 1934 ഫെബ്രുവരി 1 നാണ് ജനിച്ചത്. 1999ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭയിലേക്ക് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം നേടിയ അദ്ദേഹം കേരളത്തിലെ വിവിധ കോളജുകളിൽ ലക്‌ചറർ, പ്രൊഫസർ, സ്‌റ്റുഡന്റ്‌ ക്രിസ്‌ത്യൻ മൂവ്‌മെന്റ്‌ ഒഫ്‌ ഇന്ത്യ ഡയറക്‌ടർ ഇൻ ചാർജ്‌, എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെന്റർ ബാംഗ്‌ളൂർ ഡയറക്‌ടർ,  നാഷനൽ ലോ സ്‌കൂൾ ഒഫ്‌ ഇന്ത്യ യൂനിവേഴ്‌സിറ്റിയിൽ വിസിറ്റിങ്ങ്‌ ഫാക്കൽട്ടി എന്നീ നിലകളിൽ പ്രവർത്തിച്ചു. സെറാംപൂർ സർവകലാശാലയിൽനിന്ന്‌ ദൈവശാസ്‌ത്രത്തിൽ ഓണറ്റി ഡോക്‌ടറേറ്റ്‌ നേടി. സംസ്കാരം രണ്ടു ദിവസം കഴിഞ്ഞ് പാളയം സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍.

 

 

This post was last modified on December 27, 2016 2:52 pm