X

കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് കാരണം വസ്തു തര്‍ക്കമല്ലെന്ന് കര്‍ണാടക പൊലീസ്

അഴിമുഖം പ്രതിനിധി

കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വസ്തു തര്‍ക്കമാണെന്ന വാദം നിരസിച്ച് കര്‍ണാടക പൊലീസ്. പ്രമുഖ യുക്തിവാദിയായ കല്‍ബുര്‍ഗിയുടെ കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പൊലീസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഓഗസ്ത് 20-നാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം 77-കാരനായ പ്രെഫസര്‍ കല്‍ബുര്‍ഗിയെ വെടിവച്ച് കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പുരോഗനാത്മകമായ രചനകളാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അടുപ്പമുള്ളവരും ആരോപിക്കുന്നു. ഹൈന്ദവ വലതു പക്ഷ സംഘടനകളില്‍ നിന്ന് അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കുടുംബത്തിന്റെ വാദത്തിന് പകരം പൊലീസ് സ്വത്തു തര്‍ക്കമാണ് കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന വാദം ഉയര്‍ത്തുകയായിരുന്നു. കല്‍ബുര്‍ഗിയുടെ വസ്തു ഉടമസ്ഥാവകാശത്തില്‍ തര്‍ക്കങ്ങളില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന വാദത്തില്‍ നിന്ന് പൊലീസ് പിന്നാക്കം പോയത്. കഴിഞ്ഞ വര്‍ഷം കല്‍ബുര്‍ഗിയെ ഭീഷണിപ്പെടുത്തിയ ഒരു മതനേതാവിനെ പൊലീസ് ചോദ്യം ചെയ്തുവെന്ന് കഴിഞ്ഞയാഴ്ച കന്നഡ പ്രഭയെന്ന പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

This post was last modified on December 27, 2016 3:20 pm