X

നോട്ട് പിന്‍വലിക്കല്‍: ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പാര്‍ലമെന്റ് ധര്‍ണ

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഇന്ന് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 10-ഓളം പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ജന്തര്‍മന്ദിറിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ ധര്‍ണ ഇന്ന് ആരംഭിക്കും. നോട്ടു വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ എത്തി വിഷയത്തില്‍ പ്രസ്താവന നടത്തണം തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ ഇന്നത്തെ സഭാ നടപടികളും ബഹളത്തില്‍ തന്നെ കലാശിക്കും.

This post was last modified on December 27, 2016 4:48 pm