X

അനീതി നടന്നാല്‍ ആ നഗരം ചുട്ടെരിക്കുക തന്നെ വേണം

അഴിമുഖം പ്രതിനിധി

രോഹിത് വെമുല, പോരാട്ടത്തിന്റെ ഇടയില്‍ നിന്നും ആ ചെറുപ്പക്കാരന്‍ പെട്ടെന്നങ്ങു മടങ്ങിപ്പോയാലും അയാള്‍ നടന്ന വഴി നിശബ്ദമാകുന്നില്ല. മരണം കൊണ്ട് രോഹിത് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്ന വാശിയുമായി ആയിരങ്ങള്‍ ഒന്നിച്ചു ശബ്ദമുയര്‍ത്തുകയാണ്. ജനനം കൊണ്ട് അപകടത്തിലായിപ്പോയ, അതിന്റെ ഇരകളായി കാത്തിരിക്കുന്ന അനേകമായിരം രോഹിതുമാര്‍ക്കു വേണ്ടി, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി, സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ചു തിരിച്ചുപോകാതിരിക്കാന്‍ വേണ്ടി തുടരുന്ന പ്രതിഷേധം… ഇവരുടെ ഉയരുന്ന കൈകള്‍ക്കും മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ക്കും മുന്നില്‍ മറുപടി പറയാതെ മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല…

ഓരോരുത്തരും സ്വയം രോഹിത് ആയി മാറുകയാണ്. എല്ലാവരും ഒന്നായി മാറുന്നിടത്ത് എങ്ങനെ നിങ്ങള്‍ ഓരോരുത്തരെയായി കൊല്ലുമെന്നാണ് അവര്‍ വെല്ലുവിളിക്കുന്നത്…

നോക്ക്, ഇന്ത്യയിലെ കാമ്പസുകളും തെരുവുകളും ആ ചെറുപ്പക്കാരന്റെ മരണശേഷം എത്രമാത്രം പ്രക്ഷുബ്ദമാണെന്ന്…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on January 19, 2016 1:15 pm