X

ഒടുവില്‍ തച്ചങ്കരി തിരുത്തി; ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കും പെട്രോള്‍ ലഭിക്കും

അഴിമുഖം പ്രതിനിധി

പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിച്ചിരിക്കണമെന്ന ഉത്തരവ് ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരി തിരുത്തി. ഹെല്‍മെറ്റ്‌ ധരിച്ചില്ലങ്കിലും ഇനി പെട്രോള്‍ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് എല്ലാ ഡപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ക്കും അയച്ചു.

ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ്‌ കര്‍ശനമക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതല്‍ പരിശോധനയും ബോധവത്കരണവും നടത്താനാണ് ഗതാഗത കമ്മിഷണര്‍ തിരുത്തിയ ഉത്തരവില്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ ഉപദേശവും ബോധവത്കാരണവും ലഘുലേഘകളുടെ വിതരണവുമാണ് നടത്തുക. എന്നാല്‍ തുടര്‍ച്ചയായി ഹെല്‍മെറ്റ്‌ ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടാകും. ഗതാഗത നിയമങ്ങള്‍ പ്രകാരമുള്ള ശിക്ഷകള്‍ മാത്രമാകും ഉണ്ടാകുക. 

പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മെറ്റ്‌ ധരിക്കണമെന്ന മുന്‍ ഉത്തരവിനെതിരെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഗതാഗത കമ്മിഷണര്‍ ഉത്തരവില്‍ തിരുത്ത് വരുത്തിയത്.

This post was last modified on December 27, 2016 4:32 pm