X

വീട്ടില്‍ ശൌചാലയം നിര്‍മ്മിച്ചാല്‍ ഫ്രീയായി കബാലി കാണാം ; പുതുച്ചേരി സര്‍ക്കാരിന്റെ ഓഫര്‍

അഴിമുഖം പ്രതിനിധി

വീട്ടില്‍ ശൌചാലയം നിര്‍മ്മിച്ചാല്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രം സൗജന്യമായി കാണാന്‍ അവസരമൊരുക്കി പുതുച്ചേരി സര്‍ക്കാര്‍. സെല്ലിപ്പേട്ട് ഗ്രാമപഞ്ചായത്ത് വാസികള്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ ഓഫര്‍. ശൌചാലയങ്ങളുടെ കാര്യത്തില്‍ പഞ്ചായത്തിലുള്ള അപര്യാപ്തത മറികടക്കുക എന്നതാണ്  ഓഫര്‍ നല്‍കിയതിനു കാരണം. സര്‍ക്കാര്‍ സര്‍വ്വേ പ്രകാരം ഗ്രാമത്തില്‍ ശൌചാലയങ്ങളുടെ എണ്ണം വളരെ കുറവാണ്. ആകെ 772 കുടുംബങ്ങള്‍ ഉള്ളതില്‍ 447നും സ്വന്തമായി ശൌചാലയം ഇല്ലയെന്ന് ഗ്രാമ-നഗര വികസന ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.

ചിത്രത്തിലെ ചില സീക്വന്‍സുകളില്‍ കമ്പനിയുടെ  എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചിട്ടുള്ളതിനാല്‍ പ്രമോഷനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് എയര്‍ ഏഷ്യയും പ്രമോഷനില്‍ പങ്കാളികള്‍ ആയിരുന്നു. റിലീസ് ദിനത്തില്‍ ബംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് എയര്‍ ഏഷ്യയും ഓഫര്‍ നല്‍കിയിരുന്നു.

 

This post was last modified on December 27, 2016 4:16 pm

Related Post
Leave a Comment