X

വടക്കാഞ്ചേരി ബലാത്സംഗം: ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരി ലൈംഗിക പീഡന കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍ അടക്കമുള്ള തന്നെ ബലാത്സംഗം ചെയ്തതായുള്ള യുവതിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെല്ലാം ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണന്‌റെ നടപടിയെ തള്ളിക്കളഞ്ഞിരുന്നു. പ്രതിപക്ഷത്ത് നിന്നടക്കം വലിയ പ്രതിഷേധമാണ് രാധാകൃഷ്ണന്‍റെ  നടപടിക്കെതിരെ ഉയര്‍ന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കെ.രാധാകൃഷ്ണന്‍ 1996 മുതല്‍ 2001 വരെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ അംഗവും 2006 മുതല്‍ 2011 വരെ കേരള നിയമസഭ സ്പീക്കറുമായിരുന്നു.

This post was last modified on December 27, 2016 2:18 pm