X

ട്രിബേക്ക ചലച്ചിത്രോത്സവത്തില്‍ രാധിക ആപ്‌തേയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം

അഴിമുഖം പ്രതിനിധി

ന്യൂയോര്‍ക്ക് ട്രിബെക്ക ചലച്ചിത്രോത്സവത്തില്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം രാധിക ആപ്‌തേക്ക് ലഭിച്ചു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആറ് സംവിധായകര്‍ സംവിധാനം ചെയ്ത ആറു കഥകള്‍ ചേര്‍ത്ത് നിര്‍മ്മിച്ച മാഡ്‌ലി എന്ന സിനിമയിലെ അഭിനയത്തിനാണ് രാധികയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

ക്ലീന്‍ ഷേവന്‍ എന്ന 20 മിനിട്ട് ദൈര്‍ഘ്യമുള്ള ഭാഗത്തിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. ഏതാനും മാസം മുമ്പ് വിവാദമായ രാധികയുടെ അര്‍ദ്ധ നഗ്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആ ദൃശ്യങ്ങള്‍ ഈ സിനിമയുടെ ഭാഗമാണ്. അനുരാഗ് കശ്യപാണ് ക്ലീന്‍ ഷേവന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

സോയ കസന്‍, ഹന്ന മുറേ, റെയ്ച്ചല്‍ വാന്‍സ തുടങ്ങിയവര്‍ക്കാണ് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഇതാദ്യമായണ് ഒരു ഇന്ത്യന്‍ അഭിനേത്രി ട്രിബെക്കയില്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം നേടുന്നത്.

This post was last modified on December 27, 2016 4:04 pm

Related Post
Leave a Comment