X

രഘുറാം രാജന്‍ ആം ആദ്മി എംപി?

പാര്‍ട്ടി നേതാക്കളേക്കാള്‍ പ്രൊഫഷണലുകളെയും 'പുറത്തുള്ളവരെ'യുമാണ് അരവിന്ദ് കേജ്രിവാള്‍ തേടുന്നത്

മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ ആം ആദ്മി രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തതായി വാര്‍ത്തകള്‍. ഈ നിര്‍ദേശം രഘുറാം രാജന്‍ പരിഗണിക്കുന്നതായാണ് സൂചന.

2015ലെ വന്‍ വിജയം രാജ്യസഭയിലേക്ക് മൂന്നു എം പിമാരെ അയക്കാനുള്ള ആള്‍ബലം ആപ്പിന് നല്‍കിയിരുന്നു. ഈ ജനുവരിയില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന എം പിമാരുടെ കാലാവധി ആരംഭിക്കും. പാര്‍ട്ടി നേതാക്കളേക്കാള്‍ പ്രൊഫഷണലുകളെയും ‘പുറത്തുള്ളവരെ’യുമാണ് അരവിന്ദ് കേജ്രിവാള്‍ തേടുന്നത് എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നരേന്ദ്ര മോദി നോട്ട് നിരോധന പദ്ധതി പ്രഖ്യാപിക്കുന്നതിന് തോട്ടു മുന്‍പാണ് രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ പദവി ഒഴിഞ്ഞത്. ആര്‍ ബി ഐയുടെ ഗവര്‍ണ്ണര്‍ പദവിയില്‍ തുടരാന്‍ രാജന് താത്പര്യമുണ്ടായിരുന്നെങ്കിലും മോദി സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുക്കാന്‍ തയാറായില്ല. ഇപ്പോള്‍ ചിക്കഗോ സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനാണ് രഘുറാം രാജന്‍.

നോട്ട് നിരോധനത്തെ അനുകൂലിച്ചില്ല, മുന്നറിയിപ്പും നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി രഘുറാം രാജന്‍

മോദിയെ ചൊടിപ്പിച്ച രഘുറാം രാജന്റെ 10 പ്രസ്താവനകള്‍

This post was last modified on November 8, 2017 1:22 pm