X

സഭ പ്രക്ഷുബ്ദം ; രാഹുലിന് ഉറക്കം

അഴിമുഖം പ്രതിനിധി

ലോക്സഭയില്‍ ദളിത്‌ വിഷയം ഉന്നയിച്ച കോണ്‍ഗ്രസിനെ നാണം കെടുത്തി രാഹുല്‍ ഗാന്ധിയുടെ ഉറക്കം. ഗുജറാത്തില്‍ നാല് ദളിതരെ വിവസ്ത്രരാക്കി മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്‌ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മറുപടി പറയുമ്പോള്‍ രാഹുല്‍ ഗാന്ധി ഉറങ്ങിയതാണ് കോണ്‍ഗ്രസിന്‌ തലവേദനയായത്. സംഭവ സ്ഥലം വ്യാഴായ്ച രാഹുല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്.

സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ ബഹളം വെച്ചപ്പോള്‍ കൈത്തണ്ടയില്‍ തല താങ്ങി ഉറങ്ങിയ രാഹുലിനെ ക്യാമറകണ്ണുകള്‍ വ്യക്തമായി ഒപ്പിയെടുക്കുകയായിരുന്നു. ഇതാദ്യമായല്ല രാഹുല്‍ സഭയില്‍ ഉറങ്ങുന്നത് വാര്‍ത്തയാകുന്നത്.

This post was last modified on December 27, 2016 4:19 pm

Related Post
Leave a Comment