X

ശ്രീനിവാസ രാമാനുജന്‍; അനന്തതതയെ അറിഞ്ഞയാളെ സിനിമയാക്കുമ്പോള്‍

മൈക്കല്‍ ഒ സുള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരാളുടെ ഭാവനാലോകം അഭ്രപാളിയിലാക്കല്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ എഴുത്തുകാരോ കലാകാരന്മാരോ ആയ ചിന്തകരുടെ കഥകള്‍  സിനിമയാക്കുന്നതില്‍ ഈ പ്രശ്നമുണ്ട്. ഗണിതശാസ്ത്ര പണ്ഡിതനായ ശ്രീനിവാസ രാമാനുജന്റെ കഥയായ ‘ദി മാന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി’ (അനന്തതയെ അറിഞ്ഞയാള്‍) എന്ന ചിത്രവും ഈ കാര്യത്തില്‍ വ്യത്യസ്തമല്ല. എങ്ങനെയാണ് സിനിമാറ്റിക്ക് ആയ രീതിയില്‍ ഒരു ജീനിയസിനെ അവതരിപ്പിക്കുന്നത്?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് സ്വയം ഗണിതം പഠിക്കുകയും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിസ്മയകരമായ ഗവേഷണം നടത്തിയതിനു ശേഷം ദാരുണമായി മരിച്ച ഇന്ത്യന്‍ ഗണിതശാസ്ത്രപ്രതിഭയായ രാമാനുജനാകുന്നത് ദേവ് പട്ടേലാണ്. ലളിതമാക്കുന്നതിനുവേണ്ടിയാകാം, സിനിമ രാമാനുജന്റെ ഗവേഷണത്തിലെ പ്രശസ്തമായ നമ്പര്‍ തിയറി മാത്രമാണ് ശ്രദ്ധിക്കുന്നത്, പ്രത്യേകിച്ച് പാര്‍ട്ടീഷനുകളെപ്പറ്റിയുള്ള പഠനം.

ഉദാഹരണത്തിന് നാല് എന്ന അക്കം അഞ്ചു പാര്‍ട്ടീഷനുകളുടെ തുകയായി മാത്രമേ എഴുതാനാകൂ- 1+1+1+1; 1+1+2; 1+3; 2+2 പിന്നെ 4. അക്കങ്ങള്‍ വലുതായി അനന്തതയോടടുക്കും തോറും ഇതിനു ഒരു ഫോര്‍മുല ഉണ്ടാകുമോ എന്ന് രാമാനുജന്‍ ചിന്തിച്ചു.

ഒന്ന് കണ്ടെത്തി എന്ന് തന്നെ രാമാനുജന്‍ കരുതി. ആകെ വേണ്ടിയിരുന്നത് സംശയത്തോടെ നോക്കുന്ന ആംഗ്ലോ കേന്ദ്രിത സമൂഹത്തിനുമുന്നില്‍ അത് തെളിയിക്കുകയായിരുന്നു.

ഇത് ഏറ്റവും ശുദ്ധമായ കണക്കാണ്- കണക്കിന് വേണ്ടി മാത്രമുള്ള കണക്ക്- ഇത് കടുകട്ടി സംഗതിയാണ്, സിനിമാറ്റിക്ക് അല്ലെയല്ല. കേംബ്രിഡ്ജില്‍ ജോലി ചെയ്യുന്ന, അതിനിടെ പ്രൊഫസറും വഴികാട്ടിയുമായ ജി എച്ച് ഹാര്‍ഡിയെ കാണാന്‍ പോകുന്ന രാമാനുജനെ നമ്മള്‍ കാണുന്നുണ്ട്. രാമാനുജന്റെ തോന്നല്‍ ശരിയാണ് എന്നും എന്നാല്‍ അതിനു തെളിവ് വേണം എന്നുമാണ് അദ്ദേഹം പറയുന്നത്. കൂടുതല്‍ കണിശതയോടെ തെളിവുകള്‍ കണ്ടെത്താന്‍ അദ്ദേഹം രാമാനുജനോട് നിര്‍ദേശിക്കുന്നു.

ഇതിനിടെ അദ്ദേഹത്തിന്റെ നമ്പര്‍ തിയറി പരിജ്ഞാനത്തിന് ദൈവികപരിവേഷവും ലഭിക്കുന്നുണ്ട്. അതായത് ഇത് ഒരു ധ്യാനത്തിലെന്ന പോലെ, ദൈവത്തെ ഒരു നോക്ക് കാണുന്നത് പോലെ രാമാനുജനില്‍ എത്തുന്നതാണെന്നും സാധാരണ രീതിയിലുള്ള തെളിവ് കണ്ടെത്തല്‍ കണക്ക് കൂട്ടലുകള്‍ പോലെയല്ല അതെന്നും അദ്ദേഹം പറയുന്നു.

“ഓരോ പോസിറ്റീവ് ഇന്റെഗറും രാമാനുജന്റെ സുഹൃത്തുക്കളാണ്”, ഹാര്‍ഡിയുടെ സഹപ്രവര്‍ത്തകന്‍ ലിറ്റില്‍വുഡ് പറയുന്നു. രാമാനുജന്‍ പ്രശസ്തമായി 1729 എന്ന ടാക്സിനമ്പര്‍ നോക്കി “രണ്ടുക്യൂബുകളുടെ തുകയായി രണ്ടുരീതിയില്‍ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യ എന്ന്” വിശേഷിപ്പിച്ചതിനു ശേഷമാണ് ഇങ്ങനെ ലിറ്റില്‍വുഡ് പറയുന്നത്. ഇത്തരം സംഖ്യകള്‍ ഇന്ന് രാമനുജനോടുള്ള ആദരസൂചകമായി ടാക്സികാബ് നമ്പറുകള്‍ എന്നാണ് അറിയപ്പെടുന്നത്.

ഇതിനെല്ലാം ഇടയില്‍ രാമാനുജന്‍ ടിബി ബാധിതനുമാണ്. അണയാന്‍പോകുന്ന ഒരു ഉജ്വലജീവിതത്തിന്റെ കഥയാക്കാന്‍ സിനിമയെ ഇത് സഹായിക്കുന്നു. ഇന്ത്യന്‍ വിരുദ്ധ വംശീയത, മദ്രാസിലെ ഭാര്യയെ ഓര്‍ത്ത് വിഷമിക്കുന്ന രാമാനുജന്‍ എന്നിവ ഒരു ക്ലീഷേ വൈകാരികത സിനിമയ്ക്ക് കൊടുക്കുന്നു.

റോബര്‍ട്ട് കാനിഗലിന്റെ 1991ലെ പ്രശസ്തജീവചരിത്രമായ “ദി മാന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി” ആണ് ഈ സിനിമയ്ക്ക് ആധാരം.

This post was last modified on July 21, 2016 7:18 am

Related Post
Leave a Comment