X

രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്തു

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ രാഹുലിന്റെ @OfficeOfRG എന്ന ഓഫിസ് അകൗണ്ടാണ് ഹാക്ക് ചെയ്തത്. ഹാക് ചെയ്ത അകൗണ്ടില്‍ നിന്നും രാഹുലിനെയും ഗാന്ധി കുടുംബത്തെയും കുറിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ ഹാക്കര്‍മാര്‍ ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ ഈ ട്വീറ്റുകള്‍ നീക്കം ചെയ്‌തെങ്കിലും ഇവ അണ്‍നോട്ടീസ്ഡ് ട്വീറ്റുകളിലേക്ക് മാറിയിട്ടില്ല.

ട്വീറ്റുകളില്‍ ഒന്ന് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നതും മറ്റൊന്ന് യുപിഎ ഭരണകാലത്ത് അഴിമതികള്‍ നടത്തിയിതായി പറഞ്ഞും ഉള്ളതാണ്. അകൗണ്ടിന്റെ ഹാന്‍ഡില്‍ നെയിം മാറ്റി Officee of Retard Gan എന്നും ആക്കിയിട്ടുണ്ട്. തീര്‍ത്തും അശ്ലീലമായ പദങ്ങള്‍ ഉപയോഗിച്ചുള്ള ട്വീറ്റുകളാണ് ഹാക്കര്‍മാര്‍ ചെയ്തിരിക്കുന്നത്. 1.2 മില്യണ്‍ ഫോളോവേഴ്‌സുള്ളതാണ് രാഹുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്ത സംഭവത്തെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്.

This post was last modified on December 27, 2016 2:14 pm