X

രാഹുലിന്‍റെ അദ്ധ്യക്ഷതയില്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം: സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അഭാവത്തില്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദ്യമായി പാര്‍ലമെന്‌ററി പാര്‍ട്ടി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തു. നോട്ട് അസാധുവാക്കല്‍ നടപടി ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതം എടുത്ത് കാട്ടി പാര്‍ലമെന്‌റില്‍ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം.

നേരത്തെ പാര്‍ലമെന്‌റിന് പുറത്തെ പ്രതിപക്ഷ പ്രതിഷേധത്തിന് രാഹുല്‍ നേതൃത്വം നല്‍കിയിരുന്നു. പ്രധാനമന്ത്രി വിഷയത്തില്‍ പാര്‍ലമെന്‌റിന്‌റെ ഇരു സഭകളിലും സംസാരിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പാര്‍ലമെന്‌റില്‍ വിശദീകരണം നല്‍കുന്നത് വരെ സഭാ നടപടികള്‍ തടസപ്പെടുത്താന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.

This post was last modified on December 27, 2016 2:14 pm