പൊതുവേദികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘അപ്രതീക്ഷിത ചോദ്യങ്ങള്‍’ എന്ന വ്യാജേന വരുന്നത് മുന്‍കൂട്ടി തയാറാക്കുന്നവയാണ് എന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ സന്ദര്‍ശനത്തിനിടെ നന്‍യാങ് സാങ്കേതിക സര്‍വകലാശാലയില്‍ (എന്‍ടിയു) നടന്ന മോദിയുടെ അഭിമുഖത്തെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
‘അപ്രതീക്ഷിത’ ചോദ്യങ്ങളെ നേരിടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി, എന്നാല്‍ പരിഭാഷകയുടെ കയ്യിലോ എഴുതി തയാറാക്കിയ ഉത്തരം – രാഹുല്‍ ട്വീറ്റ് ചെയ്തു. ഏഷ്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു ചോദ്യം. മോദിയുടെ മറുപടി ചെറുതായിരുന്നു. പക്ഷേ, മോദി പറഞ്ഞതിലും കൂടുതല്‍ വസ്തുതകളും കണക്കുകളും പരിഭാഷയില്‍ ഉള്‍പ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശി തരൂരും മോദിയെ പരിഹസിച്ചിരുന്നു.
This post was last modified on June 4, 2018 7:39 pm
Leave a Comment