X

കനത്ത മഴ: ഇന്ത്യയില്‍ 85ലക്ഷം ഹെക്ടര്‍ വിള നശിച്ചു

അഴിമുഖം പ്രതിനിധി

കാലംതെറ്റി പെയ്ത കനത്ത മഴയെതുടര്‍ന്ന് രാജ്യത്താകമാനം 85ലക്ഷത്തിലധികം ഹെക്ടര്‍ കൃഷിസ്ഥലത്തെ വിളകള്‍ നശിച്ചതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 15വരെ 96.6മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 80 ശതമാനം അധികം. കഴിഞ്ഞവര്‍ഷം ഇത് 47.8മില്ലീമീറ്റര്‍ ആയിരുന്നു. കഴിഞ്ഞ 48 വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇത്രയും ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തിന്റെ വടക്ക് മദ്ധ്യ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ ശക്തമായ കാറ്റോട്കൂടിയ മഴയും ഒപ്പം മഞ്ഞ് വീഴ്ചയും നാശനഷ്ടം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഹരിയാന, ഡെല്‍ഹി, ചാണ്ഡിഗഡ് എന്നീ മേഖലകളില്‍ 100.4 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. സാധാരണ നിലയ്ക്കാണെങ്കില്‍ 16.8മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭ്യമാകേണ്ടത്.

ഇവിടങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, മദ്ധ്യമഹാരാഷ്ട്ര, വിദര്‍ഭ, മറാത്ത് വാദ, തെല്ങ്കാന എന്നിവിടങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് കൃഷി വ്യാപകമായി നശിച്ചത്.

This post was last modified on December 27, 2016 2:57 pm