X

രജത് കൊലപാതകം; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത്  കൊല്ലപ്പെട്ട കേസില്‍ പ്രതി അലോക് കുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് കര്‍കര്‍ദൂമ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിയുടെ ജാമ്യം അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു. റിമാന്‍ഡ്‌ ഒരാഴ്ച കൂടെ നീട്ടിയതിനാല്‍ പ്രതിയെ തിഹാര്‍ ജയിലിലേക്ക് മാറ്റി.

അതേസമയം കേസിലെ കൂട്ടുപ്രതിയായ അലോകിന്റെ പ്രായപൂര്‍ത്തിയാവാത്ത സഹോദരന്റെ കേസ് ജൂലൈ 15ന് ജുവനൈല്‍ കോടതി പരിഗണിക്കും. പ്രതിയുടെ പ്രായം കണക്കിലെടുക്കരുതെന്നും പ്രായപ്പൂര്‍ത്തിയായവര്‍ക്ക് നല്‍ക്കുന്ന ശിക്ഷ നല്‍കണമെന്നും പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട്. മലയാളി കുട്ടികളുടെ സുരക്ഷയും രജതിന്റെ കൊലപാതകവും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അറിയിച്ചു. കേസിന്റെ അന്വേഷണം ത്വരിത ഗതിയില്‍ നടത്തണം എന്നാവശ്യപെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു. കഴിഞ്ഞ ജൂണ്‍ 29-നാണ് സാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് സ്ഥലത്തു പാന്‍മസാല വില്‍പന നടത്തുന്ന സഹോദരങ്ങള്‍ രജതിനെ അടിച്ചു കൊന്നത്.

This post was last modified on December 27, 2016 4:22 pm

Related Post
Leave a Comment