X

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബര്‍ഹാന്‍ മുസാഫര്‍ വാനി കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബര്‍ഹാന്‍ മുസാഫര്‍ വാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ അടക്കം നാല് ഭീകരര്‍ കൊല്ലപ്പെട്ടു. യുവാക്കളെ ഭീകരസംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനായി പുറത്തിറക്കിയിരുന്ന വീഡിയോകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്നത് ബര്‍ഹാന്‍ ആയിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ ഇയാള്‍ ഭീകരസംഘടനയുടെ ഭാഗമായ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ 10ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. 

ആക്രമണത്തെത്തുടര്‍ന്ന് ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം നടക്കേണ്ടിയിരുന്ന അമര്‍നാഥ് യാത്ര, പരീക്ഷകള്‍ എന്നിവ ഇതിനാല്‍ മാറ്റി വച്ചു. മൊബൈല്‍ നെറ്റ്വര്‍ക്കും റദ്ദ് ചെയ്തിരിക്കുകയാണ്.

 

This post was last modified on December 27, 2016 4:22 pm

Related Post
Leave a Comment