X

ഗാന്ധി വിരുദ്ധ പരാമര്‍ശം; കട്ജുവിനെതിരെ രാജ്യസഭ പ്രമേയം പാസ്സാക്കി

അഴിമുഖം പ്രതിനിധി

ഗാന്ധി വിരുദ്ധ പരാമര്‍ശത്തില്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യസഭയില്‍ പ്രമേയം പാസ്സാക്കി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഇത്രയധികം സംഭാവന നല്‍കിയ ഒരു വ്യക്തിയെ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നത് ശരിയല്ലെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ കട്ജുവിനെതിരെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്തെത്തി. കട്ജു നടത്തിയ ഗാന്ധി വിരുദ്ധ പ്രസ്താവന അപലപനിയമാണെന്ന് ജയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. മഹാത്മാഗാന്ധി ബ്രിട്ടീഷ് ഏജന്റാണെന്ന പരാമര്‍ശവുമായി ഇന്നലെയാണ് കട്ജുവിന്റെ ബ്ലോഗ് പുറത്ത് വന്നത്.

|ഗോവധ നിരോധനം ഇന്നും രാജ്യസഭയെ പ്രക്ഷുബ്ദമാക്കി. തൃണമൂല്‍ കോണ്‍ഗ്രസാണ് വിഷയം അവതരിപ്പിച്ചത്. പിന്തുണയുമായി മറ്റ് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ദമാകുകയായിരുന്നു. വിമാനക്കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുകയാണെന്നു എംപിമാര്‍ രാജ്യസഭയില്‍ ആരോപിച്ചു. ഇത് സഭയുടെ പൊതുവികാരമാണെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ആവശ്യപ്പെട്ടു. 

This post was last modified on December 27, 2016 2:51 pm