X

രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അയോദ്ധ്യയിലെ വിവാദ ഭൂമിയില്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും നിലവിലെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയാക്കുമെന്നും വിവാദ വിഎച്ച്പി നേതാവ് സാധ്വി പ്രാചി പറഞ്ഞു. ബിജെപി ദളിത് മോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടീവിനോട് അനുബന്ധിച്ചാണ് പ്രാചിയുടെ പ്രസ്താവന ഉണ്ടായത്.

വിഎച്ച്പിയുടെ രണ്ടു ദിവസത്തെ കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡലില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും അവര്‍ വെളിപ്പെടുത്തി. ഹരിദ്വാറില്‍ ഈമാസം 25നാണ് കേന്ദ്രീയ മാര്‍ഗ ദര്‍ശക് മണ്ഡല്‍ ആരംഭിക്കുന്നത്. 

“മാലേഗാവ് സ്‌ഫോടന കേസ് പ്രതി സാധ്വി പ്രാഗ്യയ്ക്ക് ജാമ്യം നിഷേധിച്ചു. ബാല്‍സംഗത്തിന് ഇരയായ നഴ്‌സ് അരുണയ്ക്ക് 42 വര്‍ഷം നീതി ലഭിക്കാതെ അവര്‍ മരിച്ചു”. എങ്ങനെയാണ് സല്‍മാന്‍ ഖാന് ഇത്ര പെട്ടെന്ന് ജാമ്യം ലഭിച്ചതെന്നും പ്രാചി ചോദിച്ചു. സല്‍മാന്‍ ഒരു ഖാന്‍ ആയതു കൊണ്ടാണ് ജാമ്യം ലഭിച്ചതെന്ന് അവര്‍ നേരത്തെ ആരോപിച്ചിരുന്നു.

This post was last modified on December 27, 2016 3:10 pm

Related Post
Leave a Comment