X

സ്‌കൂളുകളിലും കോളെജുകളിലും രാമായണവും മഹാഭാരതവും ഗീതയും പഠിപ്പിക്കും: കേന്ദ്ര സാംസ്‌കാരിക മന്ത്രി

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് യുവ തലമുറയ്ക്ക് അറിവുണ്ടാക്കാനും നമ്മുടെ സമൂഹത്തില്‍ അധിനിവേശം നടത്തുന്ന സാംസ്‌കാരിക മലിനീകരണം തടയുന്നതിനും സ്‌കൂളുകളിലും കോളെജുകളും രാമായണവും മഹാഭാരതവും ഗീതയും പഠിപ്പിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യങ്ങളും പുതുതലമുറ അറിയണം. യുവ മനസുകളെ പുഷ്ടിപ്പെടുത്താനുള്ള മികച്ച സ്രോതസ്സുകളാണ് മഹാഭാരതവും ഗീതയും രാമായണവും എന്ന് മന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളുടെ നിധിപേടകങ്ങളാണ് അവ. അവയെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാക്കണം എന്നതാണ് സാംസ്‌കാരിക മന്ത്രിയെന്ന നിലയില്‍ എന്റെ അഭിപ്രായം. അതില്‍ എന്താണ് തെറ്റ്, ശര്‍മ്മ ചോദിക്കുന്നു. വര്‍ഷങ്ങളായി നമ്മുടെ സമൂഹത്തില്‍ പടിഞ്ഞാറന്‍ സംസ്‌കാരം അതിക്രമിച്ചു കയറുന്നത് വ്യക്തമാണ്. സാംസ്‌കാരിക മലിനീകരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് ഞങ്ങള്‍ ഒരു പ്രസ്ഥാനം ആരംഭിക്കും. ഇംഗ്ലീഷിനും ജര്‍മ്മനും ഞാന്‍ എതിരല്ല. എന്നാല്‍ പാഠപുസ്തകങ്ങള്‍ എന്തു കൊണ്ട് ഇംഗ്ലീഷില്‍ മാത്രമാകുന്നു. നമ്മുടെ മാതൃഭാഷയില്‍ എന്തു കൊണ്ട് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി കൂടാ ശര്‍മ്മ ചോദിച്ചു.

 

This post was last modified on December 27, 2016 3:20 pm