X

റെയില്‍വേയിലും വൈറസ് ആക്രമണം: പാലക്കാട് ഡിവിഷന്‍ ഓഫീസിലെ 10 കമ്പ്യൂട്ടറുകളെ ബാധിച്ചു

പേഴ്‌സണല്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളെയാണ് വൈറസ് ആക്രമിച്ചത്.

കേരളത്തില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണം. പാലക്കാട് സതേണ്‍ റെയില്‍വെ ഡിവിഷന്‍ ഓഫീസിലെ 10 കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. പേഴ്‌സണല്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളെയാണ് വൈറസ് ആക്രമിച്ചത്. നേരത്തെ വിവിധ ജില്ലകളിലെ പഞ്ചായത്ത് ഓഫീസുകള്‍ അടക്കമുള്ളവയില്‍ വൈറസ് ആക്രമണം നടന്നിരുന്നു.

മോചനദ്രവ്യം നൽകിയാലെ കമ്പ്യൂട്ടറിലെ ഡാറ്റകളിലേക്ക്‌ കടക്കാനാവൂ എന്നാണ് ഈ പഞ്ചായത്ത്‌ ഓഫീസുകളിലെ വിവിധ കമ്പ്യൂട്ടറുകളിൽ ലഭിച്ചിരിക്കുന്ന വിവരം. വാനാ ക്രൈ റാൻസം വെയർ പ്രോഗ്രാമിന്റെ അപകടകാരിയായ വാനാ ക്രൈം 2.0 എന്ന പതിപ്പ്‌ കഴിഞ്ഞ ദിവസം മുതൽ കമ്പ്യൂട്ടറുകളെ ബാധിച്ച്‌ തുടങ്ങിയതായും റിപ്പോർട്ട്‌ വരുന്നുണ്ട്‌. ആന്ധ്രാപ്രദേശ്‌ പൊലീസിന്റെ കമ്പ്യൂട്ടർ ശൃംഖലകളിലും വൈറസ്‌ ആക്രമണം ഉണ്ടായി. പഴയ ഓപ്പറേറ്റിങ്‌ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളെയാണ്‌ വൈറസ്‌ ആക്രമണത്തിന്‌ ഇരയാക്കിയിരിക്കുന്നത്‌. സൈബർ ആക്രമണം എത്തിയതേടെ ബാങ്കിംഗ്, ആശുപത്രി, സർക്കാർ സംവിധാനങ്ങളെ ഇത് ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

This post was last modified on May 16, 2017 3:37 pm