X

500, 1000 നോട്ടുകള്‍ എടുത്തില്ല: മദ്ധ്യപ്രദേശില്‍ ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചു

അഴിമുഖം പ്രതിനിധി

500, 1000 നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്‌റെ നടപടി രാജ്യത്തെ ജനജീവിതം ദുരിതത്തിലും അരക്ഷിതാവസ്ഥയിലുമാക്കുന്നു. മദ്ധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ 500, 1000 നോട്ടുകള്‍ എടുക്കാത്തതില്‍ രോഷാകുലരായ ജനങ്ങള്‍ റേഷന്‍കട കൊള്ളയടിച്ചു. ഛത്തര്‍പൂര്‍ ജില്ലയിലെ ബര്‍ദ്വ ഗ്രാമത്തിലാണ് സംഭവം.

സാധനങ്ങള്‍ വാങ്ങിയവര്‍ 500ന്‌റേയും 1000ന്‌റേയും നോട്ടുകള്‍ കൊടുത്തപ്പോള്‍ കട നടത്തുന്ന മുന്നിലാല്‍ അഹിര്‍വാര്‍ അത് വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജനങ്ങള്‍ റേഷന്‍കടയിലേയ്ക്ക് കടന്നുകയറുകയും അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവ എടുത്തുകൊണ്ടു പോവുകയുമായിരുന്നു.

രാജ്യത്തന്‌റെ പല ഭാഗങ്ങളില്‍ നിന്നും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. ക്യൂ നിന്നവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് എസ്ബിടി ശാഖയില്‍ തിരക്കിനിടെ ചില്ലുകള്‍ തകര്‍ന്നു. ഇവിടെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

This post was last modified on December 27, 2016 2:18 pm