X

ദബോല്‍ക്കറുടെ കൊലപാതകം: സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു

അഴിമുഖം പ്രതിനിധി

യുക്തിവാദിയായ നരേന്ദ്ര ദബോല്‍ക്കറുടെ കൊലപാതക കേസ് അന്വേഷണം ഇഴയുന്നതില്‍ ബോംബെ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. 2013 ഓഗസ്തില്‍ പൂനെയിലാണ് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ ദബോല്‍ക്കറെ വെടിവച്ച് കൊലപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് സിബിഐയ്ക്ക് കേസ് അന്വേഷണം കൈമാറിയെങ്കിലും ഇതുവരേയും സിബിഐ അന്വേഷണത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല. അതിലുപരിയായി, അന്വേഷണ ഏജന്‍സിയെ സഹായിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്ത കാലത്ത് നിയമിച്ചവര്‍ വിവിധയിടങ്ങളില്‍ തന്നെ തുടരുന്നതിനാല്‍ അവര്‍ തമ്മില്‍ ഏകോപനം ഉണ്ടാകാത്തതും അന്വേഷണത്തെ ബാധിക്കുന്നു. ഇത് നിര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് രഞ്ജിത്ത് മോര്‍, രാജേഷ് ഖേത്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോടും അന്വേഷണ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍ നിയമിച്ചിരിക്കുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

This post was last modified on December 27, 2016 3:21 pm