X

മുന്‍ അഡ്വക്കറ്റ് ജനറല്‍ എം രത്‌ന സിംഗ് അന്തരിച്ചു

1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ കോ-ലീ-ബി (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു.

മുന്‍ അഡ്വക്കറ്റ് ജനറലും മാതൃഭൂമി മുന്‍ ഡയറക്ടറും വടകരയിലെ വിവാദമായ കോ-ലീ-ബി (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ എം രത്‌ന സിംഗ് (92) അന്തരിച്ചു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്നു. 2001 മുതല്‍ 2006 വരെ അഡ്വക്കേറ്റ് ജനറല്‍ ആയി പ്രവര്‍ത്തിച്ചു. മാതൃഭൂമി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പിവി ഗംഗാധരന്റെ ഭാര്യാപിതാവാണ്.

1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രത്‌നസിംഗ് വടകരയില്‍ നിന്ന് ജനവിധി തേടിയത്. ബിജെപി രത്‌ന സിംഗിനെ പിന്തുണച്ചു. കോണ്‍ഗ്രസും മുസ്ലീംലീഗുമായി തങ്ങള്‍ ധാരണയുണ്ടാക്കിയിരുന്നതായി ബിജെപി നേതാക്കള്‍ സമ്മതിച്ചു. ഇതാണ് കോ-ലി-ബി സഖ്യമെന്ന് അറിയപ്പെടുന്ന വിവാദ രാഷ്ട്രീയ ധാരണ. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കെപി ഉണ്ണികൃഷ്ണനാണ് വിജയിച്ചത്.

This post was last modified on March 13, 2017 2:17 pm