X

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകളില്‍ കുറവ് വരുത്തി. 0.25 ശതമാനം കുറവാണ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ആര്‍ബിഐ വരുത്തിയിരിക്കുന്നത്. ഇവ യഥാക്രമം 7.25 ശതമാനവും 6.25 ശതമാനവും ആയി കുറയും. കരുതല്‍ ധനാനുപാതത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചില്ല. നാല് ശതമാനമാണ് നിലവിലെ കരുതല്‍ ധനാനുപാത നിരക്ക്. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ആര്‍ബിഐ നിരക്കുകള്‍ കുറച്ചത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം സമ്പദ് വ്യവസ്ഥയ്ക്ക് ലഭ്യമാക്കുന്നതിന് പുതിയ വായ്പാ നയം സഹായിക്കും.

ബാങ്കുകള്‍ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ അരശതമാനത്തിന്റെ കുറവാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നത്. ഈ വര്‍ഷം മുമ്പ് രണ്ട് തവണ നിരക്കുകളില്‍ കുറവ് വരുത്തിയിട്ടും ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകാതിരുന്നതിനെ ആര്‍ബിഐ വിമര്‍ശിച്ചിരുന്നു.

This post was last modified on December 27, 2016 3:10 pm