X

കടുത്ത രാഷ്ട്രീയ സമ്മര്‍ദം: നോട്ടുകള്‍ മാറ്റിയെടുക്കുവാന്‍ സഹകരണ ബാങ്കുകളെ അനുവദിച്ചേക്കും

അഴിമുഖം പ്രതിനിധി

പഴയ നോട്ടുകള്‍ മാറ്റിയെടുക്കുവാന്‍ സഹകരണ ബാങ്കുകളെ അനുവദിച്ചേക്കും. കടുത്ത രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഈ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എങ്ങനെയൊക്കെയായിരിക്കും സഹകരണ ബാങ്കുകള്‍ക്ക് നോട്ടുകള്‍ മാറ്റിയെടുക്കുവാന്‍ അനുവദിക്കുകയെന്നത് സംബന്ധിച്ചു ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതേയുള്ളൂ.

ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കിന് കേന്ദ്രം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ പ്രതിസന്ധി പരിഹരിക്കാന്‍ നബാര്‍ഡിനു നിര്‍ദേശം നല്‍കാനും തീരുമാനമായി. കള്ളപ്പണം തടയുന്നതിനുള്ള നടപടികളെ ബാധിക്കാതെയാകും സഹകരണ ബാങ്കുകള്‍ക്ക് ഇളവുകള്‍ നല്‍കുക.

സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അമിത് ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കള്ളനോട്ട് തിരിച്ചറിയാനുള്ള സംവിധാനമില്ല എന്നു പറഞ്ഞായിരുന്നു നോട്ട് മാറ്റി നല്‍കുന്നതില്‍നിന്നു സഹകരണ മേഖലയെ ഒഴിവാക്കിയത്.

This post was last modified on December 27, 2016 2:15 pm