X

റിലയന്‍സ് ജിയോ 4 ജി പൊതുജനങ്ങളിലെത്തി

അഴിമുഖം പ്രതിനിധി

പരീക്ഷണാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ 4ജി സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങി. ഇതുവരേയും റിലയന്‍സ് ജീവനക്കാര്‍ക്കുമാത്രമാണ് ഈ സേവനം ലഭ്യമായിരുന്നത്. എന്നാല്‍ ജിയോ 4ജി സേവനം നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ ചില കടമ്പകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് റിലയന്‍സ് ജീവനക്കാര്‍ നിങ്ങളെ ക്ഷണിച്ചാല്‍ മാത്രമേ ജിയോ 4ജി സിം ലഭിക്കുകയുള്ളൂ എന്നതാണ്.

മറ്റൊരു കടമ്പ നിങ്ങളുടെ പോക്കറ്റിനെ ആശ്രയിച്ചിരിക്കുന്നു. റിലയന്‍സ് ഡിജിറ്റല്‍ വില്‍ക്കുന്ന ലൈഫ് മൊബൈല്‍ ഹാന്‍ഡ് സെറ്റ് വാങ്ങണം. 5,599 മുതല്‍ 19,499 രൂപ വരെയാണ് ലൈഫ് മൊബൈലിന്റെ വില.

വാണിജ്യാടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിലേക്ക് ഒരു പടി കൂടി ജിയോ എത്തിയിരിക്കുന്നുവെന്ന് കമ്പനി പറയുന്നു. വരും മാസങ്ങളില്‍ ആവശ്യക്കാര്‍ക്കെല്ലാം ജിയോ 4ജി ലഭിക്കും.

ഒരു റിലയന്‍സ് ജീവനക്കാരന് 4ജി സിമ്മും ലൈഫ് മൊബൈലും വാങ്ങുന്നതിന് 10 പേരെ ക്ഷണിക്കാനാകും. സര്‍വീസ് ആക്ടിവേറ്റ് ചെയ്യുന്നതിന് 200 രൂപയും അടയ്ക്കണം. ജിയോ പ്ലേ, ജിയോ ഓണ്‍ ഡിമാന്‍ഡ്, ജിയോമാഗ്, ജിയോ ബീറ്റ്‌സ്, ജിയോ ഡ്രൈവ് തുടങ്ങിയ ജിയോയുടെ 4ജി മൊബൈല്‍ ആപ്ലിക്കേുകള്‍ 90 ദിവസത്തേക്ക് സൗജന്യമായി ഉപയോഗിക്കാനാകും.

അഞ്ച് ലക്ഷം പേര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ 4ജി ഉപയോഗിക്കുന്നുവെന്ന്‌ അടുത്തിടെ റിലയന്‍സ് വെളിപ്പെടുത്തിയിരുന്നു.

This post was last modified on December 27, 2016 4:01 pm