X

ജിയോയുടെ മാര്‍ച്ച് വരെയുള്ള സൗജന്യ ഓഫര്‍ പരിശോധിക്കുമെന്ന് ട്രായ്

അഴിമുഖം പ്രതിനിധി

റിലൈന്‍സ് ജിയോയുടെ സൗജന്യ ഇന്‌റെര്‍നെറ്റ്, കോള്‍ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയത് പരിശോധിക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലികോം ചട്ടങ്ങള്‍ക്ക് അനുസൃതമായ ഓഫറാണോ ഇതെന്ന് പരിശോധിക്കുമെന്ന് ട്രായ് വ്യക്തമാക്കി. ജിയോയുടെ സൗജന്യ ഇന്‌റെര്‍നെറ്റ്, കോള്‍ പരിപാടിക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ അടക്കമുള്ളവ രംഗത്ത് വന്നിരുന്നു.

ഹാപ്പി ന്യൂ ഇയര്‍ ഓഫറാണ് മുകേഷ് അംബാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നിലവില്‍ ജിയോ ഉപയോഗിക്കുന്നവര്‍ക്ക് ഡിസംബര്‍ 31ന് ശേഷം പുതിയ ഓഫര്‍ ലഭിക്കും. അതേസമയം പുതിയ ഓഫര്‍ പ്രകാരം ഒരുദിവസം ഉപയോഗിക്കാവുന്ന പരമാവധി ഹൈസ്പീഡ് ഡാറ്റ ഒരു ജിബി മാത്രമാണ്. പഴയ ഓഫറില്‍ ഇത് നാല് ജിബിയായിരുന്നു. സൗജന്യ കോളുകള്‍ക്ക് ആജീവനാന്ത ഓഫറാണ് ജിയോ നല്‍കുന്നത്. റോമിംഗ് ചാര്‍ജ്ജില്ല.

This post was last modified on December 27, 2016 2:14 pm