X

500 ജെറ്റ് എയർവേസ് ജീവനക്കാരെ സ്പൈസ് ജെറ്റ് ഏറ്റെടുക്കും; വിമാനങ്ങൾ എയർ ഇന്ത്യ ഉപയോഗിച്ചേക്കും

ജെറ്റ് എയർവേസ് അപ്രതീക്ഷിതമായി പ്രവർത്തനം നിർത്തിയതോടെ ഇന്ത്യന്‍ വ്യോമയാനരംഗത്ത് വലിയ വിടവ് സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിമുലം പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച ജെറ്റ്​എയർവേസിന് സഹായ ഹസ്തവുമായി സ്പൈസ്​ജെറ്റും എയർ ഇന്ത്യയും. പ്രവർത്തനം നിർത്തുന്നതോടെ ജോലി നഷ്ടപ്പെടുന്ന ജീവനക്കാരിൽ 500 പേരെ ഏറ്റെടുത്തിരിക്കുകയാണ് സ്പൈസ് ജെറ്റ് എന്നാണ് റിപ്പോർട്ടുകൾ. 100 പൈലറ്റുമാർ, 200 കാബിൻ ക്രൂ, 200 ടെക്​നിക്കൽ-എയർപോർട്ട്​ ജീവനക്കാർ എന്നിവരെയാണ് ആദ്യഘട്ടം ജോലിക്കെടുത്തിരിക്കുന്നത്.

അഭ്യന്തര റൂട്ടുകളിൽ പുതിയ 24 സർവീസ്​ആരംഭിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിറകെയാണ് ജെറ്റ് എയർവേസ് ജീവനക്കാരെ സ്​പൈസ്​ ജെറ്റ്​ ജോലിക്കെടുക്കന്നത്. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, ജെറ്റ് എയർവേസിന്റെ വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. 119 വിമാനങ്ങളാണ് ജെറ്റ്​എയർവേയ്സിനായി സർവീസ്​ നടത്തിയിരുന്നത്. ഇവയിൽ ചിലത് ഉപയോഗിച്ച് അന്താരാഷ്ട്ര സർവീസുകൾ വർധിപ്പിക്കാനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനകമ്പനിയായിരുന്ന ജെറ്റ് എയർവേസ് അപ്രതീക്ഷിതമായി പ്രവർത്തനം നിർത്തിയതോടെ ഇന്ത്യന്‍ വ്യോമയാനരംഗത്ത് വലിയ വിടവ് സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചുരുങ്ങിയ ടിക്കറ്റ് നിരക്കും അഭ്യന്തര സർവീസുകളുടെ എണ്ണവും കൊണ്ട് ശ്രദ്ധേയമായിരുന്നു ജെറ്റ് എയർവേസ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വിമാന സർവീസുകളികളിൽ ജെറ്റ് എയര്‍വേസിന്റെ അഭാവം പ്രകടമാവുന്നത്.  ജെറ്റ് എയർവേസ് താൽക്കാലികമായെങ്കിലും പൂർണമായി പ്രവർത്തനം നീർത്തുന്നതോടെ മുംബൈ എയർപോർട്ടിൽ മാത്രം 280 എയര്‍ സ്ലോട്ടുകൾ ഇല്ലാതാവും. ഡൽഹയിൽ 160 സ്ലോട്ടുകളും ഇല്ലാതാവുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

This post was last modified on April 20, 2019 10:21 am