X

മാഗി നിരോധനം മുംബൈ ഹൈക്കോടതി നീക്കി

അഴിമുഖം പ്രതിനിധി

നെസ്ലെ മാഗി നൂഡില്‍സിന്റെ നിരോധനം മുംബൈ ഹൈക്കോടതി നീക്കി. മാഗി നിരോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് അധികാരം ഉണ്ടോയെന്നും കോടതി ചോദിച്ചു. വകുപ്പിന്റേത് മതിയായ വിശദീകരണമല്ലെന്ന് കോടതി പറഞ്ഞു. ഏത് നിയമപ്രകാരമാണ് നിരോധനം എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് വിഎം കനാഡേ, ജസ്റ്റിസ് ബര്‍ഗ്‌സ കൊളാബാവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ലെഡിന്റെ അംശം അനുവദനീയമായതിലും കൂടുതല്‍ മാഗി നെസ്ലെയില്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ അഞ്ചിനാണ് മാഗി നിരോധിച്ചത്. സ്വാഭാവിക നീതിയുടെ ലംഘനം എന്നാണ് നിരോധനത്തെ കോടതി നിരീക്ഷിച്ചത്. വിധിയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നെസ്ലെയുടെ വില വര്‍ദ്ധിച്ചു.

This post was last modified on December 27, 2016 3:18 pm