X

ടാന്‍സാനിയന്‍ യുവതിക്ക് നേരെയുള്ള ആക്രമണം നിഷേധിച്ച് കര്‍ണാടക മന്ത്രി

അഴിമുഖം പ്രതിനിധി

ബംഗളുരുവില്‍ നഗ്നയാക്കപ്പെട്ട് തെരുവില്‍ നടത്തിച്ചുവെന്ന ടാന്‍സാനിയന്‍ യുവതിയുടെ ആരോപണത്തെ നിഷേധിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര രംഗത്ത് എത്തി. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി നടത്തിയിട്ടില്ലെന്ന്‌ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുവതിക്കുനേരെ നടന്ന ആക്രമണം വംശീയമല്ലെന്നും ഒരു അപകടത്തിനു നേരെയുണ്ടായ പ്രതികരണം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള മനോഭാവം ബംഗളുരുവിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.

അറസ്റ്റിലായ അഞ്ചുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാനം കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ സംഭവം ധരിപ്പിച്ചിട്ടുണ്ട്.

കേസിനെ ഗൗരവമായാണ് സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 12,000-ത്തോളം വിദേശ വിദ്യാര്‍ത്ഥികള്‍ ബംഗളുരുവിലുണ്ട്. അവരുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന സുഡാന്‍കാരനായ മുഹമ്മദ് ഇസ്മയില്‍ മദ്യപിച്ചിരുന്നുവെന്നും അപകടത്തില്‍ അയാള്‍ ഒരാളെ കൊല്ലാതിരുന്നുവെങ്കില്‍ ഈ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അപടകത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

This post was last modified on December 27, 2016 3:39 pm