X

അനാഥാലയത്തിലെ കുട്ടിയേക്കാള്‍ ചെലവ് മാടുകള്‍ക്ക്; മഹാരാഷ്ട്ര സര്‍ക്കാരിന്റെ മൃഗസ്നേഹം

അഴിമുഖം പ്രതിനി

മഹാരാഷ്ട്ര സര്‍ക്കാര്‍ മനുഷ്യനു വേണ്ടി ചെലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ഉപയോഗിക്കുന്നത് മൃഗങ്ങള്‍ക്കായി. അനാഥാലയത്തിലെ ഒരു കുട്ടിക്ക് ഭക്ഷണത്തിനായി ഒരു ദിവസം 30 രൂപ നല്‍കുമ്പോള്‍ മാടുകള്‍ക്കായി 70 രൂപയാണ് ചെലവഴിക്കുന്നത്. വനിത-ശിശു ക്ഷേമ വകുപ്പിന് നല്‍കാമെന്നേറ്റ 156 രൂപ ഇതുവരെയും നല്‍കിയിട്ടില്ല. എന്നാല്‍ മൃഗങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ പലതും നടപ്പിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍ജിഒകള്‍ നടത്തുന്ന ബാലമന്ദിരങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന തുക വളരെ കുറവാണ്, അതില്‍ വര്‍ദ്ധനയുണ്ടാവണം എന്ന് ബിജെപി എംഎല്‍എ അനില്‍ ബോന്ധെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്‍ജിഒ കളുടെ നടത്തിപ്പിനുള്ള പണം അവര്‍ തന്നെ കണ്ടെത്തണം എന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയത്

 

This post was last modified on December 27, 2016 3:54 pm